വാഷിംഗ്ടൺ: അമേരിക്കൻ വിദേശകാര്യ വകുപ്പിൽ കൂട്ടപ്പിരിച്ചു വിടൽ ഉടൻ നടപ്പിലാക്കും. സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ 15 ശതമാനത്തോളം ജീവനക്കാരെ ഒറ്റയടിക്ക് പിരിച്ചുവിടുമെന്നാണ് വ്യക്തമാകുന്നത്. 2000 ത്തോളം ജീവനക്കാരെ പിരിച്ചുവിടാനാണ് ഉദ്ദേശിക്കുന്നതെന്ന് സെക്രട്ടറി മാർക്കോ റുബിയോ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർക്ക് വരും ദിവസങ്ങളിൽ മെമോ നൽകാൻ തീരുമാനിച്ചിട്ടുണ്ട്. ‘വീർത്ത ബ്യുറോക്രസി’ കുറയ്ക്കാനും കൂടുതൽ കാര്യക്ഷമമായ നയതന്ത്ര പ്രവർത്തനങ്ങൾ ഉറപ്പാക്കാനുമുള്ള ട്രംപ് ഭരണകൂടത്തിൻറെ ശ്രമത്തിന്റെ ഭാഗമാണ് ഈ നടപടിയെന്നും റുബിയോ വിവരിച്ചു.