ദുബായ്: യുഎഇയില്‍ പുതിയ റെയില്‍ ബസ് പുറത്തിറക്കി ദുബായ് ആര്‍ടിഎ. പുനഃരുപയോഗിക്കാവുന്ന വസ്തുക്കളിൽനിന്നാണ് റെയില്‍ ബസ് നിര്‍മിച്ചത്. പൂർണ്ണമായും ത്രീഡി പ്രിൻ്റഡ് വാഹനമാണ്. റെയില്‍ ബസ് പൊതുഗതാഗതത്തിൻ്റെ പുതുവഴി തുറക്കുമെന്ന് ആർടിഎ തിങ്കളാഴ്ച പങ്കുവെച്ചു. ബസിൽ രണ്ട് നിര ഓറഞ്ച് നിറത്തിലെ സീറ്റുകളാണ്.
വികലാംഗരായ യാത്രക്കാർക്ക് പ്രത്യേക ഇരിപ്പിടവുമുണ്ട്. ഓരോ വണ്ടിയിലും 22 സീറ്റുകൾ ഉണ്ട്, ഒരു ട്രിപ്പില്‍ 40 പേർക്ക് യാത്ര ചെയ്യാം. സീറ്റുകൾക്ക് മുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്‌ക്രീനുകളില്‍ അടുത്ത സ്റ്റോപ്പുകൾ, കാലാവസ്ഥ, സമയം എന്നിവ ഉൾപ്പെടെ യാത്രയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ തത്സമയം കാണാനാകും.
യാത്രക്കാര്‍ക്ക് വേണ്ടിയുള്ള സുരക്ഷാനിർദ്ദേശങ്ങൾ ബസിൻ്റെ ഇരുവശത്തും സ്ഥാപിച്ചിട്ടുണ്ട്. വാഹനത്തിന്‍റെ രണ്ടറ്റത്തും നിയന്ത്രണ പാനലുകളുണ്ട്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ സഞ്ചരിക്കുന്ന ഈ ബസിന് 2.9 മീറ്റർ ഉയരവും 11.5 മീറ്റർ നീളവും ഉണ്ടാകും.