അശ്വതി: ചിന്തകള്‍ക്കതീതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കും, ദൂരയാത്രകളുണ്ടാകും, കച്ചവടത്തില്‍നിന്നും പ്രതീക്ഷിച്ചതിലുപരി നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും.
ഭരണി: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ നേട്ടങ്ങളുണ്ടാകും, ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും.
കാര്‍ത്തിക: സുഹൃത്തുക്കളുടെ സഹായം ലഭിക്കും, സാഹിത്യകാരന്മാര്‍ക്ക് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും, സന്താനഗുണം.
രോഹിണി: തൊഴില്‍പരമായി ഗുണാനുഭവങ്ങളുണ്ടാകും, കാര്‍ഷിക കാര്യങ്ങളില്‍ നേട്ടം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ ഈശ്വരനുഗ്രഹത്തോടെ പൂര്‍ത്തിയാക്കും.
മകയിര്യം: വിവാഹക്കാര്യങ്ങളില്‍ ധൃതിപിടിച്ച് തീരുമാനങ്ങളെടുക്കരുത്, ജന്മനാട്ടിലേക്ക് തിരികെ വരാന്‍ ആഗ്രഹമുണ്ടാകും, ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും.
തിരുവാതിര: ആശയങ്ങള്‍ മികച്ച രീതിയില്‍ അവതരിപ്പിക്കാനാകും, ബന്ധുജനങ്ങളുടെ കൂടിച്ചേരല്‍ സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, സന്താനഗുണം.
പുണര്‍തം: സനതോഷകരമായ അനുഭവങ്ങളുണ്ടാകും, പഠിച്ചിറങ്ങിയ വിദ്യാലയത്തില്‍നിന്ന് അംഗീകാരവും ആദരവും ലഭിക്കും, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധവേണം.
പൂയം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, ദീര്‍ഘവീക്ഷണത്തോടെ ചെയ്യുന്ന പ്രവൃത്തികളില്‍ നേട്ടങ്ങളുണ്ടാകും, സുഹൃത്തുക്കളുമായ ചേര്‍ന്ന് പുതിയ സംരംഭങ്ങള്‍ തുടങ്ങും.
ആയില്യം: വ്യവഹാരങ്ങളില്‍ പരാജയമുണ്ടാകാം, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തും, സഹോദരങ്ങളുടെ സഹായമുണ്ടാകും.
മകം: വിശേഷപ്പെട്ട ദേവാലയങ്ങളില്‍ ദര്‍ശനം നടത്തും, സാമ്പത്തിക പ്രതിസന്ധിയെ മറികടക്കും, പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങളുണ്ടാകും.
പൂരം: ദൂരസ്ഥലങ്ങളില്‍നിന്ന് നേട്ടങ്ങളുണ്ടാകും, ഉത്സാഹത്തോടെ എല്ലാക്കാര്യങ്ങളിലും ഇടപെടും, സാമ്പത്തിക വിനിമയത്തില്‍ ആശയക്കുഴപ്പമുണ്ടാകരുത്, ആത്മാര്‍ഥ സ്നേഹിതരെ ലഭിക്കും.
ഉത്രം: ചിരകാലഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും, ഉന്നത വ്യക്തികളുമായി അടുത്തബന്ധം പുലര്‍ത്തും, സഹോദരങ്ങളുടെ സഹായം സുഹൃത്തുക്കളുടെ പിന്തുണ എന്നിവയുണ്ടാകും.
അത്തം: മനസമാധാനം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം,മറ്റുള്ളവരുടെ കാര്യങ്ങളില്‍ അനാവശ്യ ഇടപെടലുകളുണ്ടാക്കാതെ ശ്രദ്ധിക്കണം, തൊഴില്‍രംഗത്ത് നേട്ടങ്ങളുണ്ടാകും.
ചിത്തിര: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം സാധിക്കും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും, മാതാവിന്റെ ആരോഗ്യക്കാര്യങ്ങളില്‍ ആശങ്കയുണ്ടാകും.
ചോതി: കുടുംബാന്തരീക്ഷം സന്തോഷപ്രദമാകും, സാമ്പത്തിക കാര്യങ്ങളില്‍ അച്ചടക്കം പാലിക്കണം, വിദ്യാര്‍ഥികള്‍ക്ക് പഠനനിലവാരം ഉയര്‍ത്താന്‍ കഴിയും, സന്താനങ്ങള്‍ മുഖേന സന്തോഷാനുഭവം.
വിശാഖം:സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, സമൂഹത്തില്‍ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കും,നവീനസംരംഭങ്ങളില്‍ മുതല്‍മുടക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണം.
അനിഴം: ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ചികിത്സ ഫലിക്കും, സുഹൃത്തുക്കളുടെ സഹായമുണ്ടാകും.
തൃക്കേട്ട: തൊഴഇല്‍മേഖലയിലെ വിഷമസന്ധികളെ പരിഹരിക്കും, സാമ്പത്തിക പ്രതിസന്ധികളെ മറികടക്കും, സഹോദരങ്ങളുടെ സഹായം ലഭിക്കും.
മൂലം: സത് ചിന്തകളുണ്ടാകും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, ശാഠ്യമനോഭാവം മാറ്റണം, മറ്റുള്ളവരില്‍ തെറ്റിദ്ധാരണകളുണ്ടാകുന്ന രീതിയില്‍ പെരുമാറരുത്.
പൂരാടം: തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും, വ്യാപാര സ്ഥാപനങ്ങള്‍ വിപുലീകരിക്കാനുള്ളശ്രമം നടത്തും, ആശുപത്രിവാസമുണ്ടാകാം, പാഴ്‌ചെലവുണ്ടാകും.
ഉത്രാടം: വിശേഷപ്പെട്ട ആഭരണങ്ങളും വസ്ത്രങ്ങളും സമ്മാനമായി ലഭിക്കും, സഹോദരങ്ങളില്‍നിന്ന് പിന്തുണ വര്‍ധിക്കും, ഗൃഹാന്തരീക്ഷം സന്തോഷ പ്രദമാകും.
തിരുവോണം: തൊാഴില്‍ പരമായി ഉത്തരവാദിത്വം വര്‍ധിക്കും, സന്താനങ്ങള്‍ മുഖേന നേട്ടങ്ങളുണ്ടാകും, അടുത്തസുഹൃത്തുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കേള്‍ക്കേണ്ടി വരും.
അവിട്ടം: സന്തോഷാനുഭവങ്ങളുണ്ടാകും, വാസഗൃഹം മോടിപിടിപ്പിക്കാന്‍ തീരുമാനിക്കും, സാഹസിക പ്രവര്‍ത്തികളില്‍നിന്ന് പിന്മാറും.
ചതയം:വാക്കുകള്‍ മധുരമുള്ളതാകും, വിശേഷപ്പെട്ട ഉത്സവങ്ങളില്‍ കുടുംബസമേതം പങ്കെടുക്കും, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
പുരുരുട്ടാതി: ആത്മവിശ്വാസം വര്‍ധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല അറിയിപ്പുകള്‍ ലഭിക്കും, ഗൃഹാന്തരീക്ഷം സമാധാനപരമാകും.
ഉത്രട്ടാതി: ആരോഗ്യക്കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, സാമ്പത്തികകാര്യങ്ങളില്‍ പുരോഗതിയുണ്ടാകും, ഏറ്റെടുത്ത കാര്യങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും.
രേവതി: സാമ്പത്തികമായി നേട്ടങ്ങള്‍, വിവാദവിഷയങ്ങളില്‍നിന്ന് പിന്മാറണം, ബന്ധുജനങ്ങളെ സാമ്പത്തികമായി സഹായിക്കും, വ്യാപാര സ്ഥാപനം വിപുലീകരിക്കും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288