BREAKING NEWS

ചെയ്ത കൊലകൾ ഏറ്റുപറഞ്ഞു!! എങ്ങനെ ജീവിക്കുമെന്ന ചോദ്യത്തിന് കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി, സാജിതയെ കൊലപ്പെടുത്താൻ ഉദ്ദേശമില്ലായിരുന്നു- അഫാൻറെ മൊഴി

· · 1 min read
Share: Copied!

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിൽ പ്രതി അഫാൻറെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. അഫാൻ പെൺസുഹൃത്ത് ഫർസാനയെ കൊലപ്പെടുത്തുന്നതിന് മുമ്പ് ചെയ്ത മറ്റു കൊലപാതകങ്ങൾ ഏറ്റുപറഞ്ഞു. കൂട്ടക്കൊല നടത്തിയ എണ്ണിയെണ്ണി ഏറ്റുപറഞ്ഞതിന് ശേഷമാണ് ഫർസാനയെ ക്രൂരമായി കൊലപ്പെടുത്തിയത്. പാങ്ങോട് പോലീസിന് നൽകിയ മൊഴിയിലാണ് ഇക്കാര്യങ്ങൾ പ്രതി ഏറ്റുപറഞ്ഞത്.

15 ലക്ഷം കടമെന്ന് റഹിം, 65 ലക്ഷമെന്ന് അഫാൻ… ബാക്കി കടം എങ്ങനെ വന്നെന്നറിയാൽ പോലീസ്, റഹിമിന്റെ മൊഴി നിർണായകം

‘ഉമ്മയാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു പറഞ്ഞ് നിരന്തരം കുറ്റപ്പെടുത്തൽ, അത് എനിക്ക് സഹിക്കാനാവില്ല, ഉമ്മയെ ആക്രമിച്ച ശേഷം അവിടെ പോയത് കൊല്ലാൻതന്നെ, സംസാരിക്കാൻ പോലും നിന്നില്ല, ചെന്നതേ തലയ്ക്കടിച്ച് കൊലപ്പെടുത്തി’- അഫാന്റെ മൊഴി പുറത്ത്

കൊലപാതകങ്ങൾ എല്ലാം ഏറ്റു പറഞ്ഞ ശേഷം എങ്ങനെ ജീവിക്കുമെന്ന് ഫർസാന ചോദിച്ചപ്പോൾ കസേരയിലിരുന്ന ഫർസാനയെ ചുറ്റികയ്ക്ക് അടിച്ചു വീഴ്ത്തി. ഉമ്മുമ്മ കടബാദ്ധ്യതയ്ക്ക് കാരണം ഉമ്മയാണെന്ന് നിരന്തരം കുറ്റപ്പെടുത്തി. ഇത് സൽമാ ബീവിയോടുള്ള വൈരാഗ്യത്തിന് കാരണമായി. പാങ്ങോട്ടെ വീട്ടിലെത്തിയപ്പോൾ അമ്മൂമ്മയെ കണ്ടയുടൻ തന്നെ സംസാരിക്കാനൊന്നും നിൽക്കാതെ തലയ്ക്കടിക്കുകയായിരുന്നുവെന്നും അഫാൻ മൊഴി നൽകി.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026