മലപ്പുറം: മുത്തച്ഛൻ ഓടിച്ച പിക്കപ്പ് വാഹനത്തിനടിയിൽ കുടുങ്ങി മൂന്ന് വയസുകാരന് ദാരുണാന്ത്യം. ഊർങ്ങാട്ടിരി സ്വദേശി മുഹമ്മദ് ഹാനാൻ ആണ് മരിച്ചത്. അരീക്കോട് ചെമ്രകാട്ടൂരിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.
കുട്ടിയുടെ മുത്തച്ഛൻ കെപി മുഹമ്മദ് വാഹനവുമായി പുറത്തേക്കു പോകുന്നതിനിടെ ഓടി വന്ന കുട്ടി പിൻചക്രത്തിനടിയിൽ കുടുങ്ങി. എന്നാൽ കുട്ടി വരുന്നത് കാണാതിരുന്ന മുഹമ്മദ് വീണ്ടും വണ്ടി മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. ഊർങ്ങാട്ടിരിയിലെ വീട്ടിൽ നിന്ന് നോമ്പിനോട് അനുബന്ധിച്ച് കഴിഞ്ഞ ദിവസമാണ് കുട്ടി അമ്മയുടെ വീട്ടിൽ എത്തിയത്.
















































