മുംബൈ: മുംബൈ ഭീകരാക്രമണത്തിൽ പങ്കില്ലെന്ന് തഹാവുർ റാണ. മുംബൈ പൊലീസിൻ്റെ ചോ ദ്യം ചെയ്യലിലാണ് റാണ പങ്ക് നിഷേധിച്ചത്. തനിക്ക് ആക്രമ ണവുമായി ബന്ധമില്ലെന്നും ഡേവിഡ് കോൾമാൻ ഹെഡ്ലിയാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതെന്നും റാണ മൊഴി നൽകി.
കേസിൽ മാപ്പുസാക്ഷിയായ ഹെഡ്ലി ലഷ്കർ ഇ ത്വയ്ബയ ക്കുവേണ്ടി ഇന്ത്യയിലുടനീളം ചാരപ്രവർത്തനങ്ങൾ നടത്തിയതായി നേരത്തെ സമ്മതിച്ചിരുന്നു.ചോദ്യം ചെയ്യലിൽ മുംബൈയിലും ഡൽഹിയിലും കേരളത്തിലും സന്ദർശനം നടത്തിയതായും റാണ സമ്മ തിച്ചിട്ടുണ്ട്. പരിചയക്കാരനെ സന്ദർശിക്കാനാണ് കേരളത്തിലെത്തിയതെന്നാണ് മൊഴി. ആ വ്യക്തിയെ സംബന്ധിച്ചുള്ള വി വരങ്ങളും ഇദ്ദേഹം പൊലീസിന് കൈമാറിയിട്ടുണ്ട്.
മൊഴിയിലെ സത്യാവസ്ഥ പരി ശോധിക്കുന്നതിനായി മുംബൈ പൊലീസ് കേരളത്തിലെത്തുമെ
ന്നാണ് വിവരം. ചോദ്യം ചെയ്യ ലിന് റാണ സഹകരിച്ചില്ലെന്നും പലപ്പോഴും ഓർമ്മക്കുറവ് പറഞ്ഞ് ഒഴിഞ്ഞുമാറിയതായും പൊ ലീസ് പറഞ്ഞു.മുംബൈ ഭീ കരാക്രമണക്കേസുമായി ബന്ധ പ്പെട്ട് അമേരിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച റാണ നില വിൽ ഡൽഹിയിൽ എൻഐഎ കസ്റ്റഡിയിലാണ്.