ശരീരത്തിൽ യൂറിക് ആസിഡ് അധികമാകുമ്പോൾ അവ സന്ധികളിൽ അടിഞ്ഞു കൂടി പല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാം. ഗൗട്ട്, വൃക്കയിലെ കല്ല് തുടങ്ങി പല പ്രശ്നങ്ങൾക്കും ഇത് വഴിവയ്ക്കും. ഏറ്റവും സാധാരണമായ ഒന്നാണ് സന്ധിവാതം. ഇത് സന്ധികളിൽ തീവ്രമായ വീക്കത്തിന് കാരണമാകും.
കാലക്രമേണ, യൂറിക് ആസിഡ് പരലുകൾ സന്ധികളെ ശാശ്വതമായി തകരാറിലാക്കും. ഇത് വൃക്കയിലെ കല്ലുകൾക്കും വിട്ടുമാറാത്ത വൃക്ക രോഗങ്ങൾക്കും കാരണമാകും. ഉയർന്ന യൂറിക് ആസിഡ് രക്താതിമർദ്ദം, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം എന്നിവയുമായി അടുത്ത ബന്ധപ്പെട്ടിരിക്കുന്നു. ഇത് ഹൃദയ സംബന്ധമായ അപകടസാധ്യതകൾ വർദ്ധിപ്പിക്കുന്നു.
ഉയർന്ന യൂറിക് ആസിഡ് ഉള്ളവരിൽ രക്താതിമർദ്ദം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഉയർന്ന യൂറിക് ആസിഡ് ഉള്ളവർക്ക് സാധാരണ അളവിലുള്ളവരെ അപേക്ഷിച്ച് ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള സാധ്യത ഇരട്ടിയാണെന്ന് ഡാറ്റ പറയുന്നു. കാലക്രമേണ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നതിന് യൂറിക് ആസിഡ് കാരണമാകുന്നു. ഉയർന്ന യൂറിക് ആസിഡ് ഹൃദയാഘാതം, പക്ഷാഘാതം, ക്രമരഹിതമായ ഹൃദയ താളം എന്നിവയ്ക്കുള്ള ഉയർന്ന അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഉയർന്ന യൂറിക് ആസിഡിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?
1. സന്ധി വേദന, പെരുവിരലിൽ വീക്കം അനുഭവപ്പെടുക
2. വൃക്കയിലെ കല്ലുകൾ (യൂറിക് ആസിഡ് വളരെ കൂടുതലായാൽ വൃക്കയിൽ കല്ല് ഉണ്ടാകാം. ഉയർന്ന അളവിൽ യൂറിക് ആസിഡ് ഉണ്ടായാൽ അത് ഹൃദ്രോഗത്തിനും രക്തസമ്മർദത്തിനും കാരണമായേക്കാം.)
3. സന്ധികളിൽ ചുവന്ന നിറത്തിൽ തടിപ്പും നീരും
4. നടക്കാൻ ബുദ്ധിമുട്ട്
5. നടുവേദന
6. കാലുകളുടെ പത്തിക്ക് വല്ലാത്ത പുകച്ചിലും നീറ്റലും വേദനയും, കാലിൽ മരവിപ്പ് തുടങ്ങിയവ ഉണ്ടാകുന്നതും ശരീരത്തിൽ യൂറിക് ആസിഡ് കൂടിയതിൻറെ സൂചനയാകാം.