ബെൻ: അമേരിക്ക– ഇറാൻ യുദ്ധവുമായി നേരിട്ട് ബന്ധപ്പെട്ട യുഎസ് സൈനിക വിമാനങ്ങൾക്ക് തങ്ങളുടെ വ്യോമപാത അനുവദിക്കില്ലെന്ന് സ്വിറ്റ്സർലൻഡ് സർക്കാർ. ആയുധ സംഘർഷങ്ങളിൽ നിഷ്പക്ഷ നിലപാട് പാലിക്കുന്ന രാജ്യത്തിൻ്റെ പഴക്കമുള്ള നയം ചൂണ്ടിക്കാട്ടിയാണ് തീരുമാനം.
ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, മാർച്ച് 15-ന് സ്വിസ് പ്രദേശങ്ങളിൽ നിന്ന് പറക്കാൻ അമേരിക്ക ആവശ്യപ്പെട്ടിരുന്ന രണ്ട് രഹസ്യാന്വേഷണ വിമാനങ്ങൾക്ക് അനുമതി നിഷേധിച്ചതായി സർക്കാർ വ്യക്തമാക്കി. ഇവ ഇറാനുമായുള്ള യുദ്ധം നേരിട്ട് ബന്ധപ്പെട്ടതായതിനാൽ അപേക്ഷ തള്ളിയതായി അറിയിച്ചു.
അതേസമയം, മറ്റ് മൂന്ന് യുഎസ് വിമാനങ്ങൾക്ക് സ്വിസ് അധികൃതർ അനുമതി നൽകിയിട്ടുണ്ട്. മാർച്ച് 15-ന് രണ്ട് ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും മാർച്ച് 17-ന് നടത്താനിരുന്ന ഒരു പരിപാലനവുമായി ബന്ധപ്പെട്ട വിമാനത്തിന് അനുമതി നൽകി.”യുഎസ് സൈനിക വിമാനങ്ങളുടെ ഓവർഫ്ലൈറ്റ് പരിശീലനങ്ങൾ സംബന്ധിച്ച് ഫെഡറൽ കൗൺസിൽ ഇന്ന് തീരുമാനമെടുത്തു. ഇറാനുമായുള്ള യുദ്ധവുമായി ബന്ധപ്പെട്ട രണ്ട് അഭ്യർത്ഥനകൾ നിരസിച്ചു, ഒരു പരിപാലന വിമാനത്തിനും രണ്ട് ട്രാൻസ്പോർട്ട് വിമാനങ്ങൾക്കും അനുമതി നൽകി,” എന്നായിരുന്നു സർക്കാർ പ്രസ്താവന.
ഡിപ്ലോമാറ്റിക് ക്ലിയറൻസ് അപേക്ഷകൾ കൈകാര്യം ചെയ്യുന്ന ഫെഡറൽ ഓഫീസ് ഓഫ് സിവിൽ എവിയേഷൻ (FOCA) നൽകിയ ശുപാർശകൾ പരിശോധിച്ചശേഷമാണ് ഫെഡറൽ കൗൺസിൽ തീരുമാനം എടുത്തത്. മറ്റ് ഫെഡറൽ വകുപ്പുകളുമായി ചേർന്നാണ് FOCA ഇത്തരം അപേക്ഷകൾ വിലയിരുത്തുന്നത്. സ്വിറ്റ്സർലൻഡിൻ്റെ നിഷ്പക്ഷത നിയമങ്ങൾ പ്രകാരം മനുഷ്യാവകാശ സഹായത്തിനോ മെഡിക്കൽ ആവശ്യങ്ങൾക്കോ വേണ്ടി നടത്തുന്ന വിമാനങ്ങൾക്ക് പരിക്കേറ്റവരെ മാറ്റുന്നതിനുള്ള വിമാനങ്ങൾക്ക് അനുമതി നൽകി നൽകുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം ഫെബ്രുവരി 28-ന് ആരംഭിച്ച അമേരിക്കയും ഇസ്രയേലും നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെ മൂന്നാം ആഴ്ചയിലേക്ക് കടന്നിരിക്കുകയാണ് അമേരിക്ക–ഇറാൻ സംഘർഷം. റിപ്പോർട്ടുകൾ പ്രകാരം ഈ യുദ്ധത്തിൽ 2,000-ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം മരണങ്ങളും ഇറാനിലാണെന്ന് പറയുന്നു.
ഇതിനിടെ, ഗൾഫ് മേഖലയിലെ എണ്ണ വിതരണം ആശ്രയിക്കുന്ന രാജ്യങ്ങൾ ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പൽ ഗതാഗതം സംരക്ഷിക്കാൻ നാവികസേന അയയ്ക്കണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. ഹോർമുസ് കടലിടുക്ക് പ്രദേശത്ത് എണ്ണ ഗതാഗതം തടസപ്പെടുമെന്ന ആശങ്ക ഉയർന്നിരിക്കുകയാണ്. ഖാർഗ് ദ്വീപ് എണ്ണകയറ്റുമതി കേന്ദ്രത്തിൽ അമേരിക്ക നടത്തിയ ആക്രമണത്തിന് പിന്നാലെ ഇറാൻ മുന്നറിയിപ്പ് നൽകിയതോടെയാണ് സംഘർഷം രൂക്ഷമായത്.
Today the Swiss government discussed military overflight requests from the US. Citing the law of neutrality, the Federal Council rejected two requests made in connection with the war in Iran. It decided to permit three flights. Details in DE/FR/IT: https://t.co/Dps46MlpBG
— Swiss Federal Government (@SwissGov) March 14, 2026














































