BREAKING NEWS

‘അദ്ദേഹം സുഖമായിരിക്കുന്നു…ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’- തരൂർ!! എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാനെത്തിയ ശശി തരൂരിന്റെ ​വാഹനം തടഞ്ഞുനിർത്തി, ഗൺമാനെ കയ്യേറ്റം ചെയ്തു, കാളികാവ് സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പിൽ കേസ്, മൂന്നുപേർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

വണ്ടൂർ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് എംപി ശശി തരൂരിന്റെ വാഹനം തടഞ്ഞ് ഗൺമാനെ കയേറ്റം ചെയ്തതായി പരാതി. ഗൺമാന്റെ പരാതിയിൽ ജാമ്യമില്ലാ വകുപ്പിൽ വണ്ടൂർ പോലീസ് കേസെടുത്തു. സംഭവത്തിൽ മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം. തിരുവാലി ചെള്ളിത്തോട് പാലത്തിനു സമീപത്തുവെച്ച് എംപിയുടെ വാഹനം തടഞ്ഞ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായാണ് പരാതി.

വണ്ടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എപി അനിൽകുമാറിന്റെ പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ വരികയായിരുന്നു ശശി തരൂർ. രണ്ട് വാഹനങ്ങളിലാണ് തരൂരും സംഘവും ഉണ്ടായിരുന്നത്. ഇതിനിടെ ചെളിത്തോട് പാലത്തിനു സമീപം രണ്ടു വാഹനങ്ങളിൽ എത്തിയ സംഘവുമായി തർക്കത്തിലേർപ്പെടുകയായിരുന്നു. തർക്കത്തിന്റെ വീഡിയോയും പുറത്തുവന്നു.

അതേസമയം എംപിയുടെ വാഹനം തടഞ്ഞതായും സംഘത്തിലെ ഒരാൾ ഗൺമാനെ കയ്യേറ്റം ചെയ്തു എന്നുമാണ് പരാതിയിലുള്ളത്. സംഘത്തിലുണ്ടായിരുന്ന കാളികാവ് സ്വദേശി ഉമ്മറിനെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. രണ്ടു വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ ശശി തരൂർ എംപി പ്രതികരിച്ചു.’എന്റെ സുരക്ഷാ ജീവനക്കാരൻ ആക്രമിക്കപ്പെട്ടപ്പോൾ ഉണ്ടായ അനിഷ്ട സംഭവത്തെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് വന്ന എല്ലാ സന്ദേശങ്ങളും കോളുകളും എന്നെ ശരിക്കും സ്പർശിച്ചു. അദ്ദേഹം സുഖമായിരിക്കുന്നു’ എന്നും തരൂർ എക്‌സിൽ കുറിച്ചു. തനിക്കുനേരെ കയ്യേറ്റമുണ്ടായിട്ടില്ലെന്നും തരൂർ വ്യക്തമാക്കി.

‘എല്ലാ സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും നന്ദി. ഇന്നലെ ഞങ്ങൾ നിർഭയം മുന്നോട്ട് പോയി, പ്ലാൻ ചെയ്തതുപോലെ രണ്ട് പരിപാടികൾ കൂടി പൂർത്തിയാക്കി. നിലവിലുള്ള പരിപാടികൾക്ക് യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല’ എന്നും തരൂർ പ്രതികരിച്ചു.

അമേരിക്കൻ പൈലറ്റിനെ ജീവനോടെ പിടികൂടുന്നവര്‍ക്ക് വമ്പന്‍ പാരിതോഷികവുമായി ഇറാന്‍, തോക്കുകളും പതാകയുമേന്തി തെരച്ചില്‍ ശക്തമാക്കി ഗ്രാമവാസികള്‍, മറുഭാഗത്ത് അതീവ രഹസ്യ നീക്കവുമായി യു എസ്

 

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026