പുത്തൂര്‍: വീട്ടില്‍ സ്പിരിറ്റ് സൂക്ഷിച്ചിട്ടുണ്ടെന്ന സന്ദേശം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷിച്ചെത്തിയ പോലീസിനെ ഭയന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. പുത്തൂര്‍ കോക്കാത്ത് ആലക്കപറമ്പില്‍ ജോഷി (55) ആണ് മരിച്ചത്. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് ജോഷിയുടെ വീട്ടില്‍ എത്തി നടത്തിയ പരിശോധനയില്‍ നാലു കന്നാസുകളിലായി സൂക്ഷിച്ച 120 ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തി. രണ്ടു കന്നാസുകളില്‍ സൂക്ഷിച്ച കള്ളും കണ്ടെത്തി. പോലീസ എത്തിയ സമയത്ത ജോഷി വീട്ടില്‍ ഉണ്ടായിരുന്നില്ല. പിന്നീട് വിവരം അറിഞ്ഞ ജോഷി സമീപത്തെ പറമ്പിലെ ഷെഡില്‍ തൂങ്ങി മരിക്കുകയായിരുന്നെന്നാണു വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഒല്ലൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.