കണ്ണൂർ: കളിക്കുന്നതിനിടെ അബദ്ധത്തിൽ തീപ്പൊള്ളലേറ്റ് ആറു മാസമായി ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി മരിച്ചു. കണ്ണൂർ തില്ലങ്കേരി പള്ള്യം എൽ.പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമയാണ് മരിച്ചത്.
കഴിഞ്ഞ മെയ് 14നായിരുന്നു കളിക്കുന്നതിനിടയിൽ ഫാത്തിമയ്ക്ക് അബദ്ധത്തിൽ പൊള്ളലേറ്റത്. ശരീരത്തിന്റെ പകുതിയോളം പൊള്ളലേറ്റ ഫാത്തിമ കഴിഞ്ഞ ആറു മാസമായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പിന്നീടങ്ങോട്ടു ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരുവാനുള്ള ശ്രമത്തിലായിരുന്നു. എന്നാൽ ആ ശ്രമങ്ങളെല്ലാം വിഭലമാകി. ഒടുവിൽ ആറുമാസങ്ങൾക്കിപ്പുറം കുഞ്ഞു ഫാത്തിമ മരണത്തിന് കീഴടങ്ങി. സംസ്കാരം വൈകിട്ട്.
















































