കോഴിക്കോട്: സഹപാഠികളുടേയും അധ്യാപികരുടെയും ചിത്രങ്ങൾ രഹസ്യമായെടുത്ത് സാമൂഹികമാധ്യമമായ ടെലിഗ്രാമിലൂടെ വിൽക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ വിദ്യാർഥി അറസ്റ്റിൽ. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ വിദ്യാർഥിയും തിക്കോടി സ്വദേശിയുമായ ആദിത്യദേവിനെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത് വിട്ടയച്ചു.
ക്ലാസ് മുറികളിൽനിന്നാണ് സഹപാഠികളുടേയും അധ്യാപകരുടേയും ശരീര ഭാഗങ്ങൾ ആദിത്യദേവ് അവരറിയാതെ പകർത്തിയത്. തുടർന്ന് ഈ ചിത്രങ്ങൾ ഇയാൾ ടെലഗ്രാമിലൂടെ വിൽക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട വിദ്യാർഥികൾ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പാതി വില തട്ടിപ്പ്: കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്‍റെ കുമളിയിലെ വീട് സീല്‍ ചെയ്ത് ഇ.ഡി.
തുടർന്ന് കോളേജ് മാനേജ്‌മെന്റ് കോഴിക്കോട് സൈബർ പേലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നൽകി. പിന്നാലെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു. വിദ്യാർഥിയെ സ്ഥാപനത്തിൽനിന്ന് സസ്പെൻഡ് ചെയ്തതായി മാനേജ്‌മെന്റ് അറിയിച്ചു.