കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ മാസങ്ങളായി പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. വിദ്യാർഥിനിയുടെ കൈവശം വിലകൂടിയ ഫോൺ കണ്ട് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.
ദിപിനെ പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം വളരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിൽ എത്തിച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കൂടാതെ ഈ വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു.
കുട്ടിയുടെ കയ്യിൽ പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.















































