BREAKING NEWS

പ്ലസ് വൺ വിദ്യാർഥിനിയുടെ കൈവശം വിലകൂ‌ടിയ ഫോൺ, വീട്ടുകാർ പിടിച്ച് ചോദ്യം ചെയ്തപ്പോൾ പുറത്തുവന്നത് മാസങ്ങളായി കുട്ടി പീഡനത്തിനിരയാകുന്ന വിവരം!! ബന്ധുവീടുകളിലെത്തിച്ച് 16 കാരിയെ പലതവണ പീഡിപ്പിച്ച സ്വകാര്യ ബസ് ഡ്രൈവർ‍ അറസ്റ്റിൽ, ഇരുവരും തമ്മിൽ പരിചയത്തിലായത് വിദ്യാർഥിനി 10ൽ പഠിക്കുമ്പോൾ

· · 1 min read
Share: Copied!

കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിനിയായ പതിനാറുകാരിയെ മാസങ്ങളായി പീഡിപ്പിച്ച സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവർ അറസ്റ്റിൽ. കണ്ണൂർ അത്താഴക്കുന്ന് സ്വദേശി ദിപിനെയാണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്. വിദ്യാർഥിനിയുടെ കൈവശം വിലകൂടിയ ഫോൺ കണ്ട് വീട്ടുകാർ ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറംലോകമറിഞ്ഞത്.

ദിപിനെ പെൺകുട്ടി പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പ്രതി പരിചയപ്പെട്ടത്. പിന്നീട് ഈ ബന്ധം വളരുകയായിരുന്നു. കഴിഞ്ഞ ഒക്ടോബർ, നവംബർ മാസങ്ങളിൽ കക്കാടുള്ള ബന്ധുവീട്ടിൽ എത്തിച്ച് പെൺകുട്ടിയെ പലതവണ പീഡനത്തിന് ഇരയാക്കുകയും ചെയ്തു. കൂടാതെ ഈ വിവരം പുറത്തുപറയാതിരിക്കാൻ പെൺകുട്ടിക്ക് ഇയാൾ വിലപിടിപ്പുള്ള മൊബൈൽ ഫോണും വാങ്ങി നൽകിയിരുന്നു.

കുട്ടിയുടെ കയ്യിൽ പുതിയ ഫോൺ കണ്ടതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

പാർട്ടിമാറി, ഉപജീവനത്തിൽ കൈവച്ച് പ്രതികാരം!! സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന കർഷകൻറെ തേനീച്ച കൂട്ടിൽ വിഷദ്രാവകം സ്പ്രേ ചെയ്തു, നശിപ്പിക്കപ്പെട്ടത് മുൻ എംഎൽഎയുമായ ആർ ലതാദേവിയുടെ കുടുംബ വീട്ടിൽ കൃഷി ചെയ്ത കൂടുകൾ

BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026