BREAKING NEWS

പാർട്ടിമാറി, ഉപജീവനത്തിൽ കൈവച്ച് പ്രതികാരം!! സിപിഐ വിട്ട് സിപിഎമ്മിൽ ചേർന്ന കർഷകൻറെ തേനീച്ച കൂട്ടിൽ വിഷദ്രാവകം സ്പ്രേ ചെയ്തു, നശിപ്പിക്കപ്പെട്ടത് മുൻ എംഎൽഎയുമായ ആർ ലതാദേവിയുടെ കുടുംബ വീട്ടിൽ കൃഷി ചെയ്ത കൂടുകൾ

· · 1 min read
Share: Copied!

കൊല്ലം: സിപിഐ ബന്ധം ഉപേക്ഷിച്ച് സിപിഎമ്മിൽ ചേർന്നതിന്റെ പ്രതികാരത്തിൽ തേനീച്ച കർഷകൻറെ കൃഷി നശിപ്പിച്ചതായി പരാതി. പറമ്പിൽ വച്ചിരുന്ന കൂട്ടിലെ തേനിച്ചകൾ വിഷദ്രാവകം സ്പ്രേ ചെയ്ത് കൊല്ലുകയായിരുന്നു. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിൻറെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. സിപിഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെസി അനിലിനൊപ്പം പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ.

അതേപോലെ സിപിഐ ജില്ലാ കൗൺസിൽ അംഗവും മുൻ എംഎൽഎയുമായ ആർ ലതാദേവിയുടെ ചരിപ്പറമ്പിലെ കുടുംബ വീട്ടിലാണ് ഗോപകുമാർ തേനീച്ച കൃഷി ചെയ്തിരുന്നത്. ഈ തേനീച്ചക്കൂടുകളാണ് അക്രമികൾ നശിപ്പിച്ചത്. കൂടുകൾ സ്ഥാപിച്ചിട്ട് 3 വർഷത്തിലധികമായെന്നു ഗോപകുമാർ പറയുന്നു. തേനീച്ച കൂടുകളും തേനീച്ചകളെയും നശിപ്പിച്ചതിനെതിരെ കടയ്ക്കൽ പോലീസിന് പരാതി നൽകി.

അതേസമയം ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇട്ടിവ പഞ്ചായത്തിലെ ചില വാർഡുകളിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം ഉൾപ്പെടെ തോറ്റിരുന്നു. പരാജയത്തിനു പിന്നാലെ സമൂഹിക മാധ്യമങ്ങൾ വഴി പാരഡി ഗാനങ്ങളും പ്രചരിച്ചു. ഇതിൽ ഗോപകുമാറിനെയും പരാമർശിച്ചിരുന്നു. വോട്ടെടുപ്പ് ദിനത്തിൽ പാർട്ടി വിട്ട പലർക്കും പ്രദേശത്ത് ഭീഷണി കോളുകൾ എത്തുകയും ചെയ്തു. ഇതിൽ സിപിഐ ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം സെക്രട്ടേറിയേറ്റ് അംഗത്തിനും എതിരെ കടയ്ക്കൽ പോലീസിൽ പരാതിനൽകിയിരുന്നു. പിന്നാലെയാണ് ഗോപകുമാറിൻറെ തേനീച്ച കൂടുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്.

BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026
BREAKING NEWS
ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു, മനോവിഷമത്തിൽ അധ്യാപിക ജീവനൊടുക്കി
31 Oct 2026