പാലക്കാട്: വിവാദങ്ങളുയര്‍ന്നതിനുശേഷം ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്ത് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഞായറാഴ്ച രാത്രി ഒന്‍പതിന് പുതിയ പാലക്കാട്-ബംഗളൂരു ബസ് പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു.
പാലക്കാടുകാർക്ക് ഇപ്പോഴും തങ്ങളുടെ പ്രിയങ്കരനായ എംഎൽഎ തന്നെയാണ് രാഹുൽ എന്ന് തെളിയിക്കുന്നതാണ് പ്രസ്തുത സംഭവം. കെഎസ്ആര്‍ടിസി ഡിപ്പോ അധികൃതരുടെയും ഏതാനും പാര്‍ട്ടിപ്രവര്‍ത്തകരുടെയും സാന്നിധ്യത്തിലായിരുന്നു ഫ്‌ലാഗ് ഓഫ്. ഡിപ്പോ എന്‍ജിനിയര്‍ എം. സുനില്‍, ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്‌പെക്ടര്‍ സഞ്ജീവ് കുമാര്‍, സ്റ്റേഷന്‍ മാസ്റ്റര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ ചടങ്ങിലുണ്ടായിരുന്നു. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സി.വി. സതീഷ്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എസ്.എം. താഹ, ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹികളായ അനീഷ് പൂളക്കാട്, ഫാറൂഖ് പുതുപ്പള്ളിത്തെരുവ്, വി. ആറുമുഖന്‍, സി. നിഖില്‍, ഷിയാസ്, മഹിളാ കോണ്‍ഗ്രസ് ഭാരവാഹി സീനത്ത് തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു.