മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ശീലങ്ങളിലൊന്നാണ് പതിവായി എണ്ണ തേയ്ക്കുന്നത്. നെല്ലിക്ക, ബ്രഹ്മി, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങൾ അടങ്ങിയ ആയുർവേദ എണ്ണകൾ തിരഞ്ഞെടുക്കുക.
അമിതമായ മുടികൊഴിച്ചിൽ പലരിലും കാണുന്ന പ്രശ്നമാണ്. സ്ട്രെസ്, തെറ്റായ ഭക്ഷണക്രമം, പോഷകങ്ങളുടെ കുറവ് , താരൻ എന്നിവ മൂലമെല്ലാം മുടികൊഴിച്ചിലുണ്ടാകാം. മുടികൊഴിച്ചിൽ കുറയ്ക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്…
ഒന്ന്
മുടി കൊഴിച്ചിൽ നിയന്ത്രിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ ആയുർവേദ ശീലങ്ങളിലൊന്നാണ് പതിവായി എണ്ണ തേയ്ക്കുന്നത്. നെല്ലിക്ക, ബ്രഹ്മി, വേപ്പ് തുടങ്ങിയ ഔഷധസസ്യങ്ങൾ അടങ്ങിയ ആയുർവേദ എണ്ണകൾ തിരഞ്ഞെടുക്കുക. ഈ ഔഷധസസ്യങ്ങൾ മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ അൽപം എണ്ണ എടുത്ത ശേഷം വിരൽത്തുമ്പ് കൊണ്ട് തലയോട്ടിയിൽ മസാജ് ചെയ്യുക. ഇത് രക്തചംക്രമണം ഉത്തേജിപ്പിക്കുകയും പോഷകങ്ങളുടെ ആഗിരണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
രണ്ട്
തലയോട്ടിയിലെ വിയർപ്പും ഈർപ്പവും ചൊറിച്ചിൽ, താരൻ, അണുബാധ എന്നിവയ്ക്ക് കാരണമാകും. ഇത് കൂടുതൽ മുടി കൊഴിച്ചിലിന് കാരണമാകും. തെെര്, ഷിക്കകായ്, ത്രിഫല പൊടികൾ എന്നിവ ചേർത്ത് ആഴ്ചയിൽ രണ്ടു തവണ തലയോട്ടി മസാജ് ചെയ്യുക. ഈ ഹെർബൽ ക്ലെൻസറുകൾ തലയിലെ അഴുക്ക് നീക്കം ചെയ്യുന്നു.
മൂന്ന്
ദഹനക്കുറവ്, പോഷകാഹാരക്കുറവ്, ഉയർന്ന സമ്മർദ്ദ നില എന്നിവ മുടിയുടെ വേരുകളിലേക്കുള്ള അവശ്യ പോഷകങ്ങളുടെ വിതരണം കുറയ്ക്കും. ഇത് മുടി കൊഴിച്ചിൽ ഉൾപ്പെടെയുള്ള പ്രശ്നങ്ങൾക്ക് കാരണമാകുന്നു. അശ്വഗന്ധ, നെല്ലിക്ക തുടങ്ങിയ ഔഷധസസ്യങ്ങൾ ദഹനം മെച്ചപ്പെടുത്താനും സമ്മർദ്ദം നിയന്ത്രിക്കാനും ആന്റിഓക്‌സിഡന്റ് നൽകാനും സഹായിക്കുന്നു.
നാല്
ലഘുവായതും, ചൂടുള്ളതും, വീട്ടിൽ തന്നെ പാകം ചെയ്തതുമായ ഭക്ഷണം കഴിക്കുക. മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നതിന്, ചെറുപയർ, സീസണൽ പഴങ്ങൾ, നെയ്യ്, മഞ്ഞൾ, കറിവേപ്പില എന്നിവ ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. അതുവഴി മുടിയുടെ ആരോഗ്യകരമായ വളർച്ചയ്ക്ക് സഹായിക്കുന്നു.
അഞ്ച്
നെല്ലിക്ക, കറ്റാർ വാഴ ഹെയർ മാസ്ക്: നെല്ലിക്ക പൊടി, കറ്റാർവാഴ പൾപ്പ്, കുറച്ച് തുള്ളി നാരങ്ങ നീര് എന്നിവ ചേർത്ത് ഈ മാസ്ക് തലയോട്ടിയിൽ പുരട്ടി 30 മിനിറ്റ് വയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കഴുകുക. ഈ പാക്ക് ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഇടുക.
ആറ്
2 ടേബിൾസ്പൂൺ ഉലുവ ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ, പേസ്റ്റ് രൂപത്തിലാക്കി 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയുമായി കലർത്തുക. തലയോട്ടിയിലും മുടിയിലും പുരട്ടുക. 30–45 മിനിറ്റ് നേരം ഇടുക.