BREAKING NEWS

നടപടികൾ ഉണ്ടായേ തീരൂ!! ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണ്?, കുട്ടികളടക്കം തെരുവുനായകളുടെ ആക്രമണത്തിന് ഇരയാകുന്നു, തെരുവുനായകളെ സംരക്ഷിക്കുന്നതിനു കുഴപ്പമില്ല, പക്ഷേ നിയമപ്രകാരമുള്ള ലൈസൻസുകൾ ഉണ്ടായിരിക്കണം- നിലപാട് കടുപ്പിച്ച് ഹൈക്കോടതി

· · 1 min read
Share: Copied!

കൊച്ചി: തെരുവുനായ വിഷയത്തിൽ ഇനിയും തീരുമാനമെടുക്കാതിരിക്കാനാവില്ലെന്നു ഹൈക്കോടതി. . കുട്ടികൾ ഉൾപ്പെടെ ഒട്ടേറെ പേർക്കാണ് നായകളുടെ കടിയേൽക്കുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി. തെരുവുനായ വിഷയവുമായി ബന്ധപ്പെട്ട് പരിഗണനയിലുള്ള ഒരുകൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. തെരുവുനായ പ്രശ്നം പരിഹരിക്കാൻ നടപടികൾ ഉണ്ടായേ തീരൂവെന്ന് കോടതി ജസ്റ്റിസ് സി.എസ്. ഡയസ് വ്യക്തമാക്കി.

അതുപോലെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുമായി ബന്ധപ്പെട്ട തീരുമാനം എന്താണെന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. നിലവിൽ നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട് 9,000ത്തിലധികം അപേക്ഷകൾ കെട്ടിക്കിടക്കുകയാണ്. അതിനാൽ സർക്കാർ വ്യക്തമായ തീരുമാനം അറിയിക്കണം. ഇക്കാര്യത്തിൽ നേരത്തെയും കോടതി സർക്കാരിൽനിന്നു മറുപടി ആവശ്യപ്പെട്ടിരുന്നു. തിങ്കളാഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ ഇക്കാര്യത്തിൽ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

മാത്രമല്ല ലൈസൻസ് ഇല്ലാതെ തെരുവുനായകളെ കൂട്ടത്തോടെ പാർപ്പിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. നായകളെ സംരക്ഷിക്കുന്നതിന് എതിരല്ല, പക്ഷേ നിയമപ്രകാരമുള്ള ലൈസൻസുകൾ ഉണ്ടായിരിക്കണമെന്നും കോടതി വ്യക്തമാക്കി. നേരത്തെ തെരുവുനായകളുടെ കടിയേൽക്കുന്നവർക്ക് സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽനിന്നു നഷ്ടപരിഹാരം അനുവദിക്കുന്ന കാര്യത്തിൽ കോടതി സർക്കാരിനോട് നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ടിരുന്നു.

BREAKING NEWS
’ഓരോ പ്രതിഷേധത്തിനും ജനാധിപത്യപരമായ മര്യാദ ഉണ്ടായിരിക്കണം; “സഖാവേ ഒരു ചോദ്യം” എന്ന് ഒരു പാർട്ടിക്കാരൻ പറഞ്ഞപ്പോൾ അതങ്ങ് വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്ന അഹങ്കാരം ഞാൻ കാണിച്ചില്ല; പിണറായിക്കാലമല്ല കേരളത്തിൽ’: എസ്എഫ്ഐ പ്രതിഷേധത്തിൽ പ്രതികരിച്ച് റോജി എം ജോൺ
31 Oct 2026
BREAKING NEWS
’അണ്ണാ സോറി, വൈറലാക്കരുത്; ജീവിതം ചെകുത്താനും കടലിനും ഇടയിലാണ്...സോറി, സോറി, സോറി’; മോഷ്ടിച്ച ഏണി തിരികെ കൊണ്ടുവന്ന് വച്ചു, ഒപ്പം ക്ഷമാപണ കത്തും
31 Oct 2026
BREAKING NEWS
പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സോഷ്യമീഡിയയിലൂടെ പങ്കുവെച്ചു; സി.പി.എം. ഉദുമ ഏരിയ സെക്രട്ടറിയെ സ്ഥാനത്തുനിന്ന് മാറ്റി; ആരോഗ്യപരമായ കാരണങ്ങളാലാണ് നടപടിയെന്ന് കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഔദ്യോഗിക വിശദീകരണം
31 Oct 2026
BREAKING NEWS
"അതിന് ആര് ആരെയാണ് തടഞ്ഞത്? എവിടെവെച്ചാണ് തടഞ്ഞത്? തെളിവ് കാണിക്കൂ,"... ഡൽഹിയിലെത്തുന്നത് തടയാൻ അമിത് ഷാ ശ്രമിക്കുന്നുവെന്ന് രാഹുൽ ഗാന്ധി, ധൈര്യമുണ്ടെങ്കിൽ തെളിവുകാണിക്കാൻ വെല്ലുവിളിച്ച് ബിജെപി
31 Oct 2026