ആലപ്പുഴ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃക്കണ്ണൻ എന്നറിയപ്പെടുന്ന ഇരവുകാട് സ്വദേശി ഹാഫിസിനെയാണ് ആലപ്പുഴ സൗത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴ സ്വദേശിയായ യുവതി നൽകിയ പരാതിയിലാണ് കേസ്. വിവാഹവാഗ്ദാനം നൽകി റീൽസെടുത്ത് കൂടെ കൂട്ടി പീഡിപ്പിച്ചതായാണ് പരാതി. ഹാഫിസിന്‍റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവേഴ്‌സുള്ളയാളാണ് തൃക്കണ്ണൻ എന്ന പേരിൽ അറിയപ്പെടുന്ന ഹാഫിസ്.


















































