BREAKING NEWS

എല്ലാ തുകയും എത്തിയിരിക്കുന്നത് ട്രസ്റ്റിലേക്ക്!! ജാമ്യാപേക്ഷ തള്ളി, പാതിവില തട്ടിപ്പിൽ ആനന്ദകുമാർ കസ്റ്റഡിയിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ സായിഗ്രാം ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദകുമാറിനെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ആനന്ദകുമാറിന്റെ വീട്ടിലെത്തിയാണ് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. താൻ ചികിത്സയിലാണെന്ന് പറഞ്ഞതിനെ തുടർന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.

ആനന്ദകുമാറിനെതിരെ കണ്ണൂർ സിറ്റി പോലീസ് രജിസ്റ്റർചെയ്ത കേസിലാണ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നത്. തിങ്കളാഴ്ചയായിരുന്നു ജാമ്യാപേക്ഷയിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വാദംകേട്ടത്. ആനന്ദകുമാറിനെതിരെ തിരുവനന്തപുരത്തും കേസുകളും പരാതികളും നിലനിൽക്കുന്നുണ്ട്.

ബെംഗളൂരുവിലെ ബിസിഎ പഠനം സൈഡ്, മെയിൻ പണി ലഹരി കടത്തൽ, കൂട്ടാളികൾ മലയാളികളും, രണ്ടു മാസം മുൻപെടുത്ത അക്കൗണ്ടുവഴി നടന്നത് 80 ലക്ഷത്തിന്റെ ഇടപാടുകൾ, ടാൻസാനിയൻ പൗരൻ വഴി ലഹരിയുടെ ചങ്ങല പൊട്ടിക്കാനുള്ള ശ്രമത്തിൽ പോലീസ്

എന്നാൽ ഏത് കേസിൽ ആദ്യം അറസ്റ്റ് രേഖപ്പെടുത്തണമെന്ന് ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടില്ലെന്നാണ് വിവരം. പാതിവില തട്ടിപ്പ് കേസിൽ അന്വേഷണത്തിനായി എറണാകുളം സെൻട്രൽ ക്രൈംബ്രാഞ്ച് എസ്പി എം.ജെ. സോജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനുമായി ആലോചിച്ചശേഷമാണ് ഏത് കേസിൽ അറസ്റ്റ് ചെയ്യണമെന്ന് തീരുമാനിക്കുക. തിങ്കളാഴ്ച മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ തനിക്ക് പാതിവില തട്ടിപ്പുമായി യാതൊരു ബന്ധവുമില്ലെന്നും ട്രസ്റ്റിലേക്കാണ് തുക എത്തിയതെന്നും ഒരു തുകപോലും താൻ എടുത്തിട്ടില്ലെന്നുമുള്ള വാദമാണ് ആനന്ദകുമാർ മുന്നോട്ട് വച്ചത്.

പക്ഷെ, തട്ടിപ്പിനേക്കുറിച്ച് മുൻകൂട്ടി എല്ലാ അറിവും ആനന്ദകുമാറിനുണ്ടായിരുന്നു എന്നാണ് പോലീസ് വാദിച്ചത്. പോലീസ് റിപ്പോർട്ട് സമർപ്പിക്കാത്തതിനെ തുടർന്ന് നാല് തവണയാണ് ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹർജി കോടതി മാറ്റിയത്. പിന്നീട് പോലീസ് റിപ്പോർട്ട് സമർപ്പിച്ചതിനെ തുടർന്ന് തിങ്കളാഴ്ച കോടതി ഹർജി പരിഗണിക്കുകയായിരുന്നു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026