തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് എസ്ഐടി യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നതിൽ പ്രതികരിച്ച് കെ സുധാകരൻ. അടൂർ പ്രകാശിനെ ചോദ്യം ചെയുന്നത് രാഷ്ട്രീയപ്രേരിതമാണെന്ന് സുധാകരൻ പ്രതികരിച്ചു. ഈ കേസിൽ കുടുക്കാൻ കെപിസിസി പ്രസിഡന്റിനെ വരേം ചോദ്യം ചെയ്തേക്കും. പോറ്റിയെ കയറ്റിയത് UDF എന്നത് മുഖ്യമന്ത്രിയുടെ ആരോപണം. അങ്ങനെ പലരും വായിൽ തോന്നിയത് വിളിച്ചു പറയും. എന്നാൽ അന്വേഷണത്തിൽ എല്ലാം പുറത്ത് വരും. സ്വർണ്ണക്കൊള്ള ഒരിക്കലും യുഡിഎഫിന് ബൂമറാങ് ആകില്ലെന്നും കെ സുധാകരൻ പറഞ്ഞു.
അതേസമയം അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കെസി വേണുഗോപാലും പ്രതികരിച്ചത്. യുഡിഎഫിനെ ഇതിൽ കൂട്ടിക്കെട്ടാൻ നോക്കണ്ട. മറ്റുള്ളവരുടെ മേൽ പഴിചാരാനുള്ള സർക്കാർ നീക്കത്തിന്‍റെ ഭാഗമാണെന്നും കെസി വേണുഗോപാൽ പറഞ്ഞു. വിളിച്ച ഉടൻ അടൂര്‍ പ്രകാശ് ചോദ്യം ചെയ്യലിന് ഹാജരായി. ഇതുകൊണ്ടൊന്നും മുഖ്യമന്ത്രി രക്ഷപ്പെടില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു.
















































