പത്തനംതിട്ട: നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ശബരിമല സ്വർണ്ണക്കൊള്ളയിൽ അടുത്ത പൊരിന് തുടക്കമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കയറ്റിയത് കെ എസ് ഐ വേണുഗോപാലാണെന്നാണ് മുഖ്യമന്ത്രിയുടെ പുതിയ ആരോപണം. പത്തനംതിട്ടയിൽ എൽ ഡി എഫ് മധ്യമേഖല ജാഥ ഉദ്ഘാടനം ചെയ്ത പ്രസംഗത്തിലാണ് അദ്ദേഹം ഇത്തരമൊരു പരാമർശം നടത്തിയത്. ‘2004ൽ ദേവസ്വം മന്ത്രിയായിരുന്നപ്പോൾ അഖിലേന്ത്യാ നേതാവായിരുന്നു പോറ്റിയെ കേറ്റിയത്’ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
മുഖ്യമന്ത്രിയുടെ പരാമർശത്തിന് മറുപടിയുമായി കെ. സി വേണുഗോപാലും ഉടനടി രംഗത്തെത്തി. പ്രതികളെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങൾക്ക് നന്നായി അറിയാമെന്നും അമ്പലക്കള്ളമാർ അകത്താകുമെന്നുമാണ് കെ എസ് ഐ വേണുഗോപാലും തിരിച്ചടിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന യു ഡി എഫിൻ്റെ പുതുയുഗ യാത്ര കാസർകോട് കുമ്പളയിൽ ഉദ്ഘാടനം ചെയ്തു.














































