അബുദാബി: ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്ന് യുഎഇയില്‍ റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടി. പൊതുജനാരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെസ്റ്റോറന്‍റുകള്‍ അടച്ചുപൂട്ടിയത്. അബുദാബി അഗ്രികൾച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് സ്ഥാപനം പൂട്ടിക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
ഹംദാൻ സ്ട്രീറ്റിലുള്ള സ്പൈസി തമിഴ്നാട് റസ്റ്റോറന്‍റ് എൽഎൽസിയാണ് പൂട്ടിയത്. പൊതുജനാരോഗ്യത്തിന് ഹാനികരമായ നാല് നിയമലംഘനങ്ങൾ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മുന്നറിയിപ്പ് നൽകിയിട്ടും നിയമലംഘനം തുടർന്ന സാഹചര്യത്തിലാണ് നടപടി. നിയമലംഘനം നീക്കുന്നതുവരെ റെസ്റ്റോറന്‍റുകള്‍ക്കെതിരെ വിലക്ക് തുടരും.