കൊച്ചി, : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാലഘട്ടത്തിനായി സ്കൂൾ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെ, ഡിജിറ്റൽ വിദ്യാഭ്യാസ പദ്ധതിയായ ‘എ ഐ റെഡി സ്കൂൾ’ കാമ്പയിൻ റിലയൻസ് ജിയോ കേരളത്തിൽ ആരംഭിച്ചു.
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ഉൾപ്പെടുത്തി ജിയോ എ ഐ ക്ലാസ്‌റൂം പദ്ധതിയിലൂടെ എ ഐ പരിശീലനം നൽകുന്നതിനാ ണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജ്യമെമ്പാടുമുള്ള സ്കൂളുകൾ എ ഐ അധിഷ്ഠിത പഠനം വേഗത്തിൽ ക്ലാസ്‌റൂമുകളിൽ ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ, വിദ്യാഭ്യാസ മേഖലയിലെ പഠനരീതികളിൽ വലിയ മാറ്റമാണ് ഉണ്ടാകുന്നത്. ജിയോ എ ഐ ക്ലാസ്‌റൂം മുഖേന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധ്യാപകരെയും വിദ്യാർത്ഥികളെയും അടിസ്ഥാന എ ഐ നൈപുണ്യങ്ങളിൽ പരിശീലിപ്പിച്ച്, അവരെ യഥാർത്ഥ എ ഐ-റെഡി സ്കൂളുകളാക്കി മാറ്റുകയാണ്.
ഈ സംരംഭത്തിന്റെ ഭാഗമായി, ജിയോ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എ ഐ ഫൗണ്ടേഷൻ കോഴ്സ് നടപ്പിലാക്കി അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രായോഗിക എ ഐ കഴിവുകളും യാഥാർത്ഥ്യ ജീവിതത്തിലെ ഉപയോഗജ്ഞാനവും കൈവരിക്കാനുള്ള പരിശീലനം നൽകുന്നു. ഈ കാമ്പയിൻ ഇതിനകം സംസ്ഥാനത്തെ 755-ലധികം സ്കൂളുകളിലും 104 കോളേജുകളിലും നടപ്പാക്കുകയും 2,350-ലധികം അധ്യാപകർക്ക് പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്.
ജിയോ എ ഐ ക്ലാസ്‌റൂം എന്ന സൗജന്യ നാല് ആഴ്ച ഓൺലൈൻ സർട്ടിഫിക്കേഷൻ പ്രോഗ്രാം അവതരിപ്പിച്ചിട്ടുണ്ട്. നാല് മോഡ്യൂളുകളടങ്ങിയ ഈ കോഴ്സിൽ വീഡിയോ ലക്ചറുകൾ, പഠന മെറ്റിരിയലുകൾ , റഫറൻസ് വീഡിയോകൾ, ഓരോ മോഡ്യൂളിനുശേഷവും ഇന്ററാക്ടീവ് ക്വിസുകളും അസൈൻമെന്റുകളും ഉൾപ്പെടുന്നു. എല്ലാ മോഡ്യൂളുകളും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കമ്പ്ലീഷൻ ബാഡ്ജ് ലഭിക്കും. JioPC വഴി മാത്രം കോഴ്സ് ആക്സസ് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ജിയോ ഇൻസ്റ്റിറ്റ്യൂട്ട് സർട്ടിഫിക്കേഷൻ ലഭിക്കും.
വിദ്യാർത്ഥികൾക്ക് www.jio.com/ai-classroom എന്ന വെബ്സൈറ്റിലൂടെ ഡെസ്‌ക്‌ടോപ്പ് അല്ലെങ്കിൽ ലാപ്‌ടോപ്പ് ഉപയോഗിച്ച് നാല് ആഴ്ച സൗജന്യ ‘ജിയോ എ ഐ ക്ലാസ്‌റൂം’ പ്രോഗ്രാം പഠിച്ച്, എ ഐ സാങ്കേതിക വിദ്യകളിലും അനുബന്ധ കഴിവുകളിലും പ്രായോഗിക പരിചയം നേടാം.
സെഷനുകൾ അധ്യാപകരെയും വിദ്യാർത്ഥികളെയും അക്കാദമിക് പ്രവർത്തനങ്ങളിലും ദൈനംദിന ജോലികളിലും എ ഐ ടൂളുകളും പ്രോംപ്റ്റുകളും ഫലപ്രദമായി ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നോട്ട്ബുക്ക് എൽ എം പോലുള്ള ടൂളുകൾ ഉൾപ്പെടെ വിവിധ എ ഐ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് നോട്ട് തയ്യാറാക്കൽ, അസൈൻമെന്റ് എഴുത്ത്, കോഡിംഗ്, പ്രോജക്റ്റ് ആശയ രൂപകൽപ്പന, ഡിസൈൻ തിങ്കിംഗ്, ഇന്റർവ്യൂ തയ്യാറെടുപ്പ് എന്നിവയിലേക്ക് പരിശീലനം നൽകുന്നു — ഇതിലൂടെ വ്യക്തിപരമായും തൊഴിൽപരമായും വളർച്ച കൈവരിക്കാൻ സഹായിക്കുന്നു.
ഡിജിറ്റൽ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി, ജിയോ എല്ലാ അൺലിമിറ്റഡ് 5G ഉപയോക്താക്കൾക്കും ₹35,100 വിലമതിക്കുന്ന Google Gemini Pro Plan 18 മാസത്തേക്ക് സൗജന്യമായി നൽകുന്നു. ഇത് MyJio ആപ്പിലൂടെ ആക്ടിവേറ്റ് ചെയ്യാം.
എ ഐ റെഡി സ്കൂൾ’ ക്യാമ്പെയ്ൻ മുഖേന, റിലയൻസ് ജിയോ വിദ്യാഭ്യാസ മേഖലയിലെ ഡിജിറ്റൽ മാറ്റങ്ങൾക്ക് നേതൃത്വം നൽകുകയും, കേരളത്തിലെ വിദ്യാർത്ഥികളെ എ ഐ അധിഷ്ഠിത ഭാവിയിലേക്ക് സജ്ജമാക്കുകയും ചെയ്യുന്നു.











































