ജയ്പൂർ: ജൂനിയർ ദേശീയ ഗെയിംസ് സ്വർണമെഡൽ ജേതാവായ പവർലിഫ്റ്റർക്ക് ജിമ്മിൽ പരിശീലനത്തിനിടെ ദാരുണാന്ത്യം. വനിതാ പവർലിഫ്റ്റർ യാഷ്തിക ആചാര്യ (17)യാണ് ജിമ്മിലെ പരിശീലനത്തിനിടെ 270 കിലോഗ്രാം ഭാരമുള്ള ബാർബെൽ കഴുത്തിൽ വീണ് മരിച്ചത്. പരിശീലനത്തിനിടെ ബാർബെൽ വീണ് താരത്തിൻ്റെ കഴുത്തൊടിഞ്ഞുവെന്നാണ് നയാ ഷഹർ എസ്എച്ച്ഒ വിക്രം തിവാരിയെ ഉദ്ധരിച്ച് പുറത്തുവരുന്ന റിപ്പോർട്ട്. രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിലാണ് സംഭവം.
ജിമ്മിൽ പരിശീലിക്കുന്നതിനിടെയായിരുന്നു സംഭവം. അപകടം നടന്ന ഉടൻ യാഷ്തിക ആചാര്യയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ജിമ്മിൽ പരിശീലകൻ്റെ സഹായത്തോടെ ഭാരമുയർത്തുന്നതിനിടെയാണ് യാഷ്തികയ്ക്ക് അപകടമുണ്ടായത്.
അപകടത്തിൽ പരിശീലകനും നിസാര പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കുടുംബം പരാതി നൽകാത്തതിനാൽ സംഭവത്തിൽ കേസെടുത്തിട്ടില്ലെന്നും എസ്എച്ച്ഒ അറിയിച്ചു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബുധനാഴ്ച വീട്ടുകാർക്ക് വിട്ടുകൊടുത്തു.
Tragic loss of a young athlete! 🏋️♀️💔 In Rajasthan’s Bikaner, 1️⃣7️⃣-year-old power-lifter Yashtika Acharya, a Junior National Games gold medalist tragically lost her life while lifting 2️⃣7️⃣0️⃣ kg in the gym in the presence of a coach, a heavy
1/2 pic.twitter.com/UDPQnq3SmT
— Aarav Gautam (@IAmAarav8) February 19, 2025