BREAKING NEWS

നിലവിലുള്ള റെക്കോർഡ് പഴങ്കഥയാക്കി പൊന്നിന്റെ തേരോട്ടം, 280 രൂപ വർദ്ധിച്ച് പവന് 64,560 രൂപയായി, ആഭരണപ്രേമികൾക്ക് തീണ്ടാപ്പാടകലെയോ ഇനി പൊന്നിന്റെ സ്ഥാനം?

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിൽ ആഭരണപ്രേമികളെ നിരാശരാക്കി സ്വർണത്തിന്റെ വിജയക്കുതിപ്പ് തുടരുന്നു. ഇന്നു സർവകാല റെക്കോർഡിലാണ് വ്യാപാരം ആരംഭിച്ചത്. ഗ്രാമിന് 35 രൂപ ഉയർന്ന് വില 8,070 രൂപയായി. അതോടൊപ്പം 280 രൂപ കൂടി 64,560 രൂപയാണ് പവൻവില. ഈമാസം 11ന് രേഖപ്പെടുത്തിയ പവന് 64,480 രൂപയെന്ന റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പവന് 2,920 രൂപയും ഗ്രാമിന് 365 രൂപയും കൂടി.

സെലെൻസ്കി ഏകാധിപതി, ബൈഡനെ തെറ്റിദ്ധരിപ്പിക്കുന്നതിൽ മാത്രമായിരുന്നു മിടുക്ക്, എത്രയും പെട്ടെന്നു മാറിയില്ലെങ്കിൽ രാജ്യംതന്നെയുണ്ടാകില്ല- ട്രംപ്

അന്താരാഷ്ട്ര സ്വർണ്ണവില 2942 ഡോളറും രൂപയുടെ വിനിമയ നിരക്ക് 86.81 ലും ആണ്.
24 കാരറ്റ് സ്വർണത്തിന് ബാങ്ക് നിരക്ക് കിലോ ഗ്രാമിന് 89 ലക്ഷം രൂപ കടന്നിട്ടുണ്ട്.

അതേസമയം18 കാരറ്റ് സ്വർണവിലയിലും വർദ്ധവന് രേഖപ്പെടുത്തി. ഗ്രാമിന് ഇന്ന് 30 രൂപ ഉയർന്ന് പുത്തനുയരമായ 6,640 രൂപയിലെത്തി. ഏറെക്കാലമായി മാറ്റമില്ലാതിരുന്നത് വെള്ളിവിലയായിരുന്നു. ഇന്ന് വെള്ളിയിലും വർദ്ധനവുണ്ടായി. വെള്ളി ഗ്രാമിന് ഒരു രൂപ വർധിച്ച് 108 രൂപയായി. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്കുമേൽ ‘പകരത്തിനു പകരം തീരുവ ഏർപ്പെടുത്തുന്നതിൽ ഉറച്ചുനിൽക്കുമെന്ന് പറഞ്ഞ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാക്കുകൾ സ്വർണവില കുതിച്ചുയരുവാൻ കാരണമായി.  ഡോളറിനെതിരെ രൂപ തളരുന്നതിനാൽ ഇന്ത്യയിൽ ഇറക്കുമതിച്ചെലവ് വർധിച്ചതും വില വർധനയുടെ ആക്കം കൂട്ടുന്നു.

വിവാഹമോചന കരാറിൽ വ്യാജ ഒപ്പ്, മകളുടെ പേരിലുള്ള ഇന്‍ഷുറന്‍സിൽ തിരിമറി കാണിച്ച് തുക പിന്‍വലിച്ചു, ബാങ്കില്‍ മകള്‍ക്കായി നിക്ഷേപിച്ചിരുന്ന 15 ലക്ഷം പിന്‍വലിച്ചു- അമൃതയുടെ പരാതിയിൽ ബാലയ്ക്കെതിരെ കേസ്

‘ട്രംപ് ഇഫക്ട് തന്നെയാണ് വിലവർധനവിന് കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണ്ണത്തിൻറെ ഡിമാൻഡ് വർദ്ധിക്കുന്നു. അന്താരാഷ്ട്ര സ്വർണ്ണവില 2970 ഡോളർ മറികടന്നാൽ 3000-3050 ഡോളറിലേക്ക് പോകാനാണ് സാധ്യത’യെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ‘ഇതോടെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണ്ണം വാങ്ങണമെങ്കിൽ 70,000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും.

 

BREAKING NEWS
‘സിസ തോമസ്, സർവകലാശാല വിസി ആയിരിക്കുവാൻ നിങ്ങൾക്ക് എന്ത് യോഗ്യത?, നാണമില്ലേ അർഹതയില്ലാത്ത സ്ഥാനത്ത് ഇരുന്നുകൊണ്ട് വിദ്യാർഥികളുടെ പഠനത്തെയും അച്ചടക്കത്തെയുംകുറിച്ച് ഗീർവാണം മുഴക്കാൻ? നിങ്ങളുടെ ഏക ക്വാളിഫിക്കേഷൻ സംഘപരിവാർ ദാസ്യം മാത്രം, വിദ്യാർഥികളുടെ ക്ഷമ അധികം പരീക്ഷിക്കരുത്, അവരോടൊപ്പം ഞങ്ങളെല്ല...
11 Nov 2026
BREAKING NEWS
അമ്മയുടെ അവിഹിത ബന്ധത്തെ മകൻ എതിർത്തു, വൈരാ​ഗ്യത്തിൽ കാമുകനുമായി ചേർന്ന് മകനെ കൊല്ലാൻ പദ്ധതിയിട്ടു, രാജ്യോത്സവ ആഘോഷങ്ങൾ കാണാൻ പോകാനെന്ന പേരിൽ കൂട്ടിക്കൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്ക​ഗുളിക കലർത്തിക്കൊടുത്തു, പിന്നാലെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പടുത്തി, മകനെ കൊന്നത് കാമുകന്റേയും നാല് സുഹൃത്തുക്കളുട...
11 Nov 2026
BREAKING NEWS
വിവാഹിതയായ യുവതിയേയും 14 കാരൻ ആൺസുഹൃത്തിനേയും തെറ്റായ രീതിയിൽ റൂമിൽ കണ്ടു, പ്രണയബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണി, 15 കാരനെ കൂട്ടിക്കൊണ്ടുപോയി കളനാശിനി കലർത്തിയ ശീതളപാനീയം നൽകി കൊലപ്പെടുത്തി- 19 കാരിയും 14 കാരനും അറസ്റ്റിൽ
11 Nov 2026
BREAKING NEWS
കുൽഗാമിൽ സിആർപിഎഫ് ചെക്ക് പോസ്റ്റിന് നേരെ ഭീകരാക്രമണം, ബൈക്കിലെത്തിയ ഭീകരൻ ജവാന്മാർക്ക് നേരെ വെടിയുതിർത്തു, മൂന്നുപേർക്ക് പരിക്ക്, ഒരാളുടെ ഇടതുകാലിനും മറ്റൊരാളുടെ വയറിനും നട്ടെല്ലിനും വെടിയേറ്റു, ഭീകരർക്കായി വ്യാപക തെരച്ചിൽ, ജനങ്ങൾ പുറത്തിറങ്ങരുതെന്ന് നിർദേശം
11 Nov 2026