ന്യൂഡൽഹി: പഹൽഗാമിൽ വീണ ഓരോ നിരപരാധികളുടെ രക്തത്തിനും തിരിച്ചടി നൽകാനൊരുങ്ങി ഇന്ത്യ. ഭീകരാക്രമണത്തിനു ശക്തമായ മറുപടി നൽകാൻ സൈന്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂർണ സ്വാതന്ത്ര്യം നൽകിയതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തിരിച്ചടിക്കാനുള്ള രീതി, ലക്ഷ്യങ്ങൾ ഏതൊക്കെ, തിരിച്ചടിക്കാനുള്ള സമയം എന്നിവ സേനകൾക്ക് തീരുമാനിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഔദ്യോഗിക വസതിയിൽ പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേന മേധാവി ജനറൽ അനിൽ ചൗഹാൻ എന്നിവരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഭീകരതയ്ക്ക് കനത്ത പ്രഹരം ഏൽപ്പിക്കുക എന്നത് നമ്മുടെ ദൃഢനിശ്ചയമാണെന്നും ഇന്ത്യൻ സൈന്യത്തിൽ തനിക്ക് പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി യോഗത്തിൽ പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
യോഗം അവസാനിച്ചതിന് തൊട്ടുപിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ വസതിയിലെത്തി. 26 പേരാണ് ഭീകരരുടെ വെടിയേറ്റ് പഹൽഗാമിൽ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. 2019ലെ പുൽവാമ ആക്രമണത്തിനു ശേഷം രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു പഹൽഗാമിലേത്.
PM Narendra Modi affirmed that it is our national resolve to deal a crushing blow to terrorism. PM expressed complete faith and confidence in the professional abilities of the Indian Armed Forces. PM said that they have complete operational freedom to decide on the mode, targets,… https://t.co/2Az8nieCeW pic.twitter.com/avIVpsBNjt
— ANI (@ANI) April 29, 2025