BREAKING NEWS

അമ്മായിഅമ്മയുടെ ബാ​ഗിൽ വ്യാജ എൽഎസ്ഡി സ്റ്റാമ്പ് വച്ചത് മരുമകളുടെ സഹോദരി!! ഷീലാ സണ്ണിയോടുള്ള വൈരാഗ്യത്തിൽ തന്നെ കൂട്ടുപിടിക്കുകയായിരുന്നെന്ന് നാരായണ ദാസിന്റെ കുറ്റസമ്മതം, വിദേശത്തേക്ക് കടന്ന ലിവിയയെ നാട്ടിലെത്തിക്കാൻ അന്വേഷണ സംഘം

· · 1 min read
Share: Copied!

തൃശ്ശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ് നിർണായക വഴിത്തിരിവിൽ. ഷീലാ സണ്ണിയെ കുടുക്കിയ വ്യാജലഹരിക്കേസിനു പിന്നിൽ ഷീലയുടെ മരുമകളുടെ സഹോദരിയാണെന്നു പോലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. ഇവരെ പ്രതിയാക്കിയാണ് പോലീസ് റിപ്പോർട്ട് നൽകിയത്. കാലടി സ്വദേശി ലിവിയാ ജോസിന് ഷീലാ സണ്ണിയോടുള്ള വൈരാഗ്യമാണ് വ്യാജലഹരി ബാഗിൽ വയ്ക്കുന്നതിന് കാരണമെന്നാണ് പോലീസ് കണ്ടെത്തൽ. അതേസമയം പോലീസ് അന്വേഷണം തുടങ്ങുന്നതിന് തൊട്ടുമുമ്പ് വിദേശത്തേക്ക് കടന്ന ലിവിയയെ തിരിച്ചെത്തിക്കാൻ അന്വേഷണ സംഘം നീക്കം ആരംഭിച്ചു.

ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീലാ സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവത്തിൽ മുഖ്യ സൂത്രധാരനും ഒന്നാം പ്രതിയുമായ നാരായണ ദാസിൻറെ അറസ്റ്റോടെയാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്. നാരായണ ദാസ് പോലീസിന് നൽകിയ കുറ്റസമ്മത മൊഴി ഇങ്ങനെയാണ്. നാരായണ ദാസും ഷീലാ സണ്ണിയുടെ മരുമകളുടെ സഹോദരി ലിവിയാ ജാസും സുഹൃത്തുക്കളായിരുന്നു. സാമ്പത്തികമായും കുടുംബ പരമായും ഷീലയുമായി ലിവിയയ്ക്കും കുടുംബത്തിനും പ്രശ്നങ്ങളുണ്ടായിരുന്നു.

ഇതോടെ ഷീലയെ കുടുക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി നാരായണദാസുമായി ചേർന്ന് ലിവിയ ബംഗെലൂരുവിൽ നിന്നാണ് വ്യാജ എൽഎസ്ഡി സ്റ്റാമ്പ് എത്തിച്ചത്. സംഭവം നടക്കുന്ന 2023 ഏപ്രിൽ 27 ൻറെ തലേന്ന് ലിവിയ ഷീലയുടെ വീട്ടിലെത്തി. ബാഗിലും സ്കൂട്ടറിലും സ്റ്റാമ്പ് വച്ചു. അന്നു തന്നെ ഇരിങ്ങാലക്കുടയിലെ എക്സൈസ് ഉദ്യോഗസ്ഥനെയും കൊണ്ട് നാരായണദാസ് ചാലക്കുടിയിലെത്തി ഷീലയുടെ വരവും പോക്കും വിശദമാക്കി.

തൊട്ടടുത്ത ദിവസം 27 ന് ഷീലയെ എക്സൈസ് സംഘം പിടികൂടുമ്പോഴും ലിവിയയും നാരായണദാസും ചാലക്കുടിയിലുണ്ടായിരുന്നു. പിടിച്ചെടുത്തത് വ്യാജ ലഹരിയാണെന്ന് തെളിഞ്ഞത് 72 ദിവസത്തെ ജയിൽ വാസത്തിനു ശേഷമായിരുന്നു. പിന്നീട് മാർച്ച് ഏഴിന് ഗൂഢാലോചന അന്വേഷണം കൊടുങ്ങല്ലൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുക്കുന്നതിന്റെ തലേന്ന് ആറാം തീയതി ലിവിയ വിദേശത്തേക്ക് കടന്നു. കേസിൽ പ്രതി ചേർത്ത ലിവിയയെ നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം ഇപ്പോൾ.

‘രാവിലെ 6.30 ചാക്യാർകൂത്തിന്റെ മേക്കപ്പ് ഇട്ട് നിൽകുവാണ്, ടോയ്ലറ്റിൽ പോലും പോകാൻ പറ്റില്ല!! ഉച്ചയ്ക്കു ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ അവിടെ പോയി കഴിക്കെടാ’ എന്ന് പറഞ്ഞു ഓടിച്ചു, ചോക്ലേറ്റിന്റെ സെറ്റിലുണ്ടായ അനുഭവം വിവരിച്ച് നടൻ മനോജ് ഗിന്നസ്

BREAKING NEWS
പ്രാർത്ഥനയിലൂടെ രോഗം മാറ്റാമെന്ന് വാഗ്ദാനം ചെയ്ത് 16കാരിയെ പീഡിപ്പിച്ച കേസ്; സമാനമായ രീതിയിൽ കൂടുതൽ പെൺകുട്ടികളെ ചൂഷണത്തിന് ഇരയാക്കിയിട്ടുണ്ടോയെന്നതിൽ അന്വേഷണം; നിയാസ് ജൗഹരിയുടെ സാമ്പത്തിക ഇടപാടുകളിലും അന്വേഷണം
02 Nov 2026
BREAKING NEWS
ശ്വാസംമുട്ടി ഡൽഹി; എക്യുഐ 349, മലിനീകരണം അതീവ മോശം നിലയിലേക്കെന്ന് മുന്നറിയിപ്പ്, ദീപാവലിക്ക് മുമ്പേ വിഷയം രൂക്ഷം; വാഹനങ്ങൾക്കും നിർമാണപ്രവർത്തനങ്ങൾക്കും നിയന്ത്രണം
02 Nov 2026
BREAKING NEWS
അവര്‍ക്കെന്ത് ഇസ്ലാം..............കള്ളുകുടിച്ച് മതിമറന്ന് ബോധമില്ലാതെ കിടക്കുന്നയാളോട് ബിസ്മി ചൊല്ലാത്തത് മോശമായിപ്പോയി എന്ന് പറയുന്നത് പോലെ, പോക്‌സോ കേസിൽ അറസ്റ്റിലായ മുസ്ലിം പ്രഭാഷകന്‍ വസ്ത്രധാരണത്തിന്റെ പേരിൽ നസ്രിയയെ വിമര്‍ശിച്ചയാൾ
02 Nov 2026
BREAKING NEWS
‘ഒരു ഭീഷണിക്ക് മുന്നിലും കൂഞ്ഞില്ല‘; പുതിയ ആയുധങ്ങൾ പരീക്ഷിച്ചെന്ന് ഇറാൻ; ഏത് സാഹചര്യവും നേരിടാൻ സജ്ജമെന്ന് അബ്ബാസ് അരാഗ്ച്ചി
02 Nov 2026