BREAKING NEWS

ആദ്യ കപ്പൽ വിഴിഞ്ഞത്തെത്തിയപ്പോൾ പ്രതിപക്ഷനേതാവിനെ ക്ഷണിക്കാതെ പ്രധാനമന്ത്രിയെ ക്ഷണിച്ചത് മാസപ്പടി കേസിൽ രക്ഷപ്പെടാനുള്ള തന്ത്രം!! വിഴിഞ്ഞം തുറമുഖത്തിനു ഉമ്മൻ ചാണ്ടിയുടെ പേരിടണം, പദ്ധതിയുടെ ശില്പിയെ അവഹേളിക്കരുത്- കെ സുധാകരൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരിടണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ശരിക്കും വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ശില്പി ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹത്തെ അവഹേളിക്കുന്ന പ്രവ‍ർത്തനങ്ങൾ സർക്കാർ ചെയ്യരുതെന്നും കെ സുധാകരൻ പറഞ്ഞു. വിഴിഞ്ഞത്തേക്ക് ആദ്യ കപ്പൽ ഒക്ടോബറിൽ എത്തിയപ്പോൾ സർക്കാർ നടത്തിയ ആഘോഷത്തിൽ ഉമ്മൻ ചാണ്ടിയുടെ പേര് പോലും പിണറായി വിജയൻ പറഞ്ഞിരുന്നില്ലായെന്നും ആ തെറ്റ് ഇത്തവണ തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിന് ക്ഷണിക്കാതിരിക്കുകയും പ്രധാന മന്ത്രിയെ ക്ഷണിക്കുകയും ചെയ്തത് മാസപ്പടി കേസിൽ രക്ഷപ്പെടാനുള്ള തന്ത്രമായിരുന്നുവെന്നും കെ സുധാകരൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടില്ലെന്ന വാർത്ത അന്ന് വലിയ വിവാദമായിരുന്നു. കേരള സ‌‍ർക്കാരിൻ്റെ വാർഷികാഘോഷം പ്രതിപക്ഷം ബഹിഷ്കരിച്ചതിനാലാണ് പ്രതിപക്ഷ നേതാവിന് ക്ഷണം നൽകാത്തത് എന്നായിരുന്നു കോൺ​ഗ്രസിൻ്റെ വിമ‍ർശനം. പിന്നാലെ വാ‍ർത്ത ആരോപണം തള്ളി മന്ത്രി വി എൻ വാസവൻ രം​ഗത്തെത്തി. പ്രതിപക്ഷ നേതാവിനെ ക്ഷണിച്ചിട്ടുണ്ടെന്നും തന്റെ ലെറ്റർപാഡിലാണ് ക്ഷണക്കത്ത് നൽകിയതെന്നും വി എൻ വാസവൻ പറഞ്ഞു. ആരൊക്കെ പരിപാടിയിൽ പങ്കെടുക്കണമെന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രിയുടെ ഓഫീസാണ്. ഇക്കാര്യത്തിൽ ഇന്ന് തീരുമാനം അറിയാമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി അറിയിച്ചു.

തുട‍ർന്ന്, വിവാദങ്ങൾക്കൊടുവിൽ ചടങ്ങിന് ക്ഷണിച്ച് കൊണ്ടുള്ള കത്ത് പ്രതിപക്ഷ നേതാവിൻ്റെ ഔദ്യോ​ഗിക വസതിയിൽ എത്തി. മെയ് 2 -ാം തീയതി പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്നത്. വിഴിഞ്ഞം കമ്മീഷനിങ് സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായാണ് എന്നാണ് സർക്കാർ വിശദീകരണം. ഇതിന് പിന്നാലെ പരിപാടി ബഹിഷ്കരിക്കുകയാണെന്ന് പ്രതിപക്ഷവും അറിയിച്ചിരുന്നു. വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തിയപ്പോൾ പ്രതിപക്ഷ നേതാവിന് ക്ഷണമുണ്ടായിരുന്നു. പിന്നീട് ട്രയൽ റൺ ഉദ്ഘാടനത്തിൽ നിന്നും വി ഡി സതീശനെ ഒഴിവാക്കിയിരുന്നു. കമ്മീഷനിങ്ങിന് മുന്നോടിയായി മുഖ്യമന്ത്രി തുറമുഖത്തു നേരിട്ട് എത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.

കുടുംബസമേതം ആണ് മുഖ്യമന്ത്രി വിഴിഞ്ഞത്ത് എത്തിയത്. തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ, വിഴിഞ്ഞം തുറമുഖത്തിന്റെ എം ഡി ദിവ്യ എസ് അയ്യർ, തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ എന്നിവരും മുഖ്യമന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. ഡിസംബർ മാസത്തോടുകൂടി തുറമുഖത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾ ആരംഭിക്കും. റെയിൽ – റോഡ് കണക്ടിവിറ്റി അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ പൂർത്തിയാക്കി 2028 ഓടെ തുറമുഖം പൂർണ്ണമായും പ്രവർത്തന സജ്ജമാക്കാനാണ് സർക്കാരിന്റെ നീക്കം.

അമ്മ കൈക്കുഞ്ഞുമായി വീട്ടിൽ, കളിക്കാനിറങ്ങിയ മൂന്ന് സഹോദരങ്ങൾ ചിറയിൽ മുങ്ങിമരിച്ചു, ഏഴും ആറും നാലും വയസുള്ള കുട്ടികളുടെ മ‍ൃതദേഹങ്ങൾ ചെളിയിൽ പൂണ്ട നിലയിൽ

അവിടെ വീണ ഓരോ തുള്ളി രക്തത്തിനും പകരം ചോദിക്കണം, തിരിച്ചടിക്കാനുള്ള സ്ഥലവും സമയവുമെല്ലാം നിങ്ങൾക്കു തീരുമാനിക്കാം!! പഹൽഗാം ഭീകരാക്രമണത്തിനു മറുപടികൊടുക്കാനുള്ള പൂർണ സ്വാതന്ത്ര്യം സൈന്യത്തിനു നൽകി പ്രധാനമന്ത്രി

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026