ഇസ്‌ലമാബാദ്: പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കുന്ന ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ യുഎസ് സംഘത്തിന്റെ വിമാനത്തെ അനുഗമിച്ച് പാക്ക് എഫ്–16 ഫൈറ്റർ ജെറ്റുകളെന്ന് റിപ്പോർട്ട്. 5 എഫ്– 16 ഫൈറ്റർ ജെറ്റുകളാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സംഘവും സഞ്ചരിച്ച ബോയിങ് സി–32എ വിമാനത്തെ അനുഗമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അതേസമയം ഇസ്‍ലാമാബാദിനടുത്തുള്ള നുർഖാൻ വ്യോമതാവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ജെ.ഡി.വാൻസിനൊപ്പം പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ‍് കുഷ്ണറുമുണ്ട്. ഇറാനിൽ നിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗലിബഫും വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചിയുമാണ് ചർച്ചക്കായി എത്തിയത്. അതേസമയം 1979-ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.
PAF fighter jets seen escorting the Airforce 2 carrying US Vice President JD Vance over the skies of the Islamic Republic of Pakistan.#nurkhan #JDvance #Islamabadpeacetalks pic.twitter.com/4Orma7EiM8
— Ch Mubeen Gujjar (@CMMobeen) April 11, 2026















































