കോഴിക്കോട്: കനത്ത മഴയിൽ ഊട്ടിയിൽ മരം ദേഹത്തുവീണു മലയാളിയായ പതിനഞ്ചുകാരന് ദാരുണാന്ത്യം. കോഴിക്കോട് സ്വദേശി ആദിദേവാണ് മരിച്ചത്. കുടുംബവുമായി ഊട്ടിയിൽ വിനോദസഞ്ചാരത്തിന് വന്നതായിരുന്നു കുട്ടി.
പൈൻ ഫോറസ്റ്റ് കാണാനെത്തിയപ്പോഴായിരുന്നു അപകടം. കനത്ത കാറ്റിൽ കുട്ടിയുടെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഊട്ടി അടക്കമുള്ള മേഖലകളിൽ കനത്ത മഴ തുടരുകയാണ്.















































