BREAKING NEWS

പൊലീസ് ഒത്തുകളിച്ചോ…? അരിച്ചു പെറുക്കിയിട്ടും കിട്ടാത്ത സുകാന്ത് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ പിന്നാലെ കീഴടങ്ങി… മൂക്കിന് താഴെയുണ്ടായിട്ടും പിടിക്കാനാകാത്തത് കേരള പൊലീസിന് വീണ്ടും നാണക്കേട്

· · 1 min read
Share: Copied!

കൊച്ചി: ഐബി ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതി സുകാന്ത് പോലീസിന് മുന്നില്‍ കീഴടങ്ങി. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് സുകാന്തിന്റെ കീഴടങ്ങല്‍. ഇതോടെ കേരളാ പോലീസ് അരിച്ചു പെറുക്കിയ പ്രതി കൊച്ചിയില്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമായി. അറസ്റ്റ് ഒഴിവാക്കി കീഴടങ്ങലിലേക്ക് കാര്യങ്ങളെത്തിയെന്നതാണ് ശ്രദ്ധേയം. സുകാന്ത് രാജ്യം വിട്ടുവെന്ന് വരെ പ്രചരണമുണ്ടായിരുന്നു. സംസ്ഥാനം വിട്ട പ്രതിയെ എങ്ങനെ കണ്ടെത്തുമെന്നും ചോദ്യങ്ങള്‍ പോലീസില്‍ നിന്നുയര്‍ന്നു. അത്തരത്തിലൊരു പ്രതിയാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിന് തൊട്ടുപിന്നാലെ പോലീസിന് മുന്നില്‍ കീഴടങ്ങിയത്.

ഇതോടെ പോലീസിന്റെ മൂക്കിന് താഴെ തന്നെ സുകാന്ത് ഉണ്ടായിരുന്നുവെന്ന് വ്യക്തം. കേരളാ പോലീസിന് നാണക്കേടായി മാറുകയാണ് ഈ കീഴടങ്ങല്‍. സുകാന്തിന്റെ കുഞ്ഞമ്മയുടെ മകന്‍ കൊച്ചിയിലാണ് താമസിച്ചിരുന്നത്. ഈ ബന്ധുവിന്റെ അടുത്ത് സുകാന്ത് ഉണ്ടാകുമെന്ന് മാധ്യമങളങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പക്ഷേ ഇതൊന്നും മുഖവിലയ്‌ക്കെടുത്തുള്ള അന്വേഷണം പോലീസിന്റെ ഭാഗത്തുണ്ടായില്ല. ഹൈക്കോടതിയിലെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ വിധി വരും വരെ സുകാന്തിന് ഒളിവില്‍ താമസിക്കാന്‍ അവസരമൊരുക്കിയെന്നാണ് ഉയരുന്ന സംശയം. മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെ സുകാന്തിന് മുന്നില്‍ മറ്റൊരു സാധ്യതയില്ലാതെയായി. ഈ സാഹചര്യത്തിലാണ് കീഴടങ്ങല്‍. ഇതോടെ സുകാന്ത് ജയിലിലാകുമെന്നും ഉറപ്പായി.

“അവന്റെ മുഖം മറയ്ക്കരുത്… നീ എന്തിനാടാ ആ കുഞ്ഞിനെ കൊന്നത്”!! നാലു വയസുകാരിയെ പീഡിപ്പിച്ച പ്രതിക്കുനേരെ ആക്രോശിച്ചുകൊണ്ട് നാട്ടുകാർ, തെളിവെടുപ്പിനിടെ കയ്യേറ്റ ശ്രമം, പൊലീസുമായി ഉന്തുംതള്ളും, പ്രതിയെ കൈകാര്യം ചെയ്യാൻ സ്ത്രീകളെത്തിയത് സംഘമായി

മദ്യപിച്ചെത്തി ശാരീരികോപദ്രവം, കരഞ്ഞാൽ രണ്ട്കൈകൾ കൊണ്ട് ഇരു കരണത്തുമടിക്കും, ദിവസങ്ങളോളം പട്ടിണിക്കിട്ടു, യുകെജി വിദ്യാർത്ഥിയെ ക്രൂരമായി പീഡിപ്പിച്ച് രണ്ടാനച്ഛൻ

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026