ടെൽ അവീവ്: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനയി രാജ്യത്തിന്റെ പുതിയ സുപ്രീം ലീഡറായി തെരഞ്ഞെടുക്കപ്പെട്ടതായി സ്ഥിരീകരിച്ച വ്യത്തങ്ങളിൽ നിന്ന്റിപ്പോർട്ടുകൾ. ഇറാൻ ഇന്റർ നാഷ്ണൽ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, തിരഞ്ഞെടുപ്പിന് പിന്നിൽ ഐആർജിസി ശക്തമായ സ്വാധീനം ചെലുത്തിയതായി ആരോപണമുണ്ട്.
ഇറാൻ ഭരണഘടന അനുസരിച്ച് സുപ്രീം ലീഡറെ തZരഞ്ഞെടുക്കാനുള്ള അധികാരം അസംബ്ലി ഓഫ് എക്സ്പേർട്ട് എന്ന 88 അംഗങ്ങളുള്ള മതപണ്ഡിത സഭയ്ക്കാണ്. എട്ട് വർഷത്തിലൊരിക്കൽ ജനങ്ങൾ തെരഞ്ഞെടുക്കുന്നുവെന്നത് ഔപചാരിക പ്രക്രിയയായിരിക്കുമ്പോഴും, ഇസ്ലാമിക് റിപ്പബ്ലിക്കിനോട് പൂർണ്ണമായും അനുസരണയുള്ള മതപണ്ഡിതന്മാർക്കാണ് മത്സരിക്കാൻ സാധിക്കുന്നത്. 1989-ൽ അലി ഖമനെയിയെ നേതൃസ്ഥാനത്തേക്ക് ഉയർത്തിയതും ഇതേ സഭയായിരുന്നു. നിലവിലെ സഭയിലെ ഭൂരിഭാഗം അംഗങ്ങളും കടുത്ത നിലപാടുകൾ സ്വീകരിക്കുന്നവരാണെന്നാണ് വിലയിരുത്തൽ.
ഭരണഘടന പ്രകാരം സുപ്രീം ലീഡറുടെ സ്ഥാനം ഒഴിവാകുന്ന സാഹചര്യത്തിൽ എത്രയും വേഗം പകരക്കാരനെ തെരഞ്ഞെടുക്കണമെന്ന് നിർദ്ദേശമുണ്ട്. എന്നാൽ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനികാക്രമണങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാ അംഗങ്ങളെയും അടിയന്തരമായി ഒരുമിച്ചു ചേർക്കുന്നത് സുരക്ഷാ വെല്ലുവിളിയായിരുന്നുവെന്ന വിലയിരുത്തലുകൾ ഉയരുന്നു. അതേസമയം, ഭരണഘടന പ്രകാരം പുതിയ സുപ്രീം ലീഡറെ തെരഞ്ഞെടുക്കുന്നതുവരെ രാജ്യത്തിന്റെ പരമാധികാര ചുമതലകൾ താൽക്കാലികമായി പ്രസിഡന്റ്, നീതിന്യായ വ്യവസ്ഥയുടെ തലവൻ, കൂടാതെ ഗാർഡിയൻ കൗൺസിൽ അംഗമായ ഒരു മതപണ്ഡിതൻ എന്നിവരടങ്ങിയ മൂന്ന് അംഗ സമിതിക്ക് കൈമാറേണ്ടതാണെന്ന് വ്യക്തമാക്കുന്നു. ഭരണക്രമത്തിൽ തുടർച്ച ഉറപ്പാക്കുന്നതിനുള്ള നിർണായക വ്യവസ്ഥയാണിത്.
മൊജ്തബ ഖമനെയിയുടെ നിയമനം ഇറാനിൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന പ്രവണത ശക്തമാക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഷിയാ മതപരമ്പരാഗത രീതിയിൽ ഇത്തരത്തിലുള്ള പാരമ്പര്യ കൈമാറ്റം സാധാരണമായി അംഗീകരിക്കപ്പെടാത്തതും ഈ തീരുമാനത്തെ കൂടുതൽ വിവാദമാക്കുന്ന ഘടകമായാണ് വിലയിരുത്തപ്പെടുന്നത്. മൊജ്തബ ഖമനെയിയുടെ നിയമനം ഇറാനിൽ പിതാവിൽ നിന്ന് മകനിലേക്ക് അധികാരം കൈമാറുന്ന പ്രവണത ശക്തമാക്കുന്നതായി വിമർശകർ ചൂണ്ടിക്കാട്ടുന്നു. ഷിയാ മതപരമ്പരാഗത രീതിയിൽ ഇതൊരു അസാധാരണ നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.















































