കണ്ണൂര്‍: അയല്‍വാസിയുടെ വീട്ടില്‍ മകളുടെ കല്യാണം ക്ഷണിക്കാനെത്തിയ പിതാവ് കിണറ്റില്‍വീണു. കണ്ണൂര്‍ പയ്യാവൂരിൽ ആണ് സംഭവം. മുറ്റത്തെത്തിയ സമയത്ത് കെട്ടിയിട്ടിരുന്ന നായ കുരച്ചു ചാടിയതാണ് അപകട കാരണം.
നായയെ കണ്ട് പേടിച്ച് മാറിയപ്പോള്‍ കാല്‍വഴുതി കിണറ്റിലേക്ക് വീഴുകയായിരുന്നു. കോയാടൻ വീട്ടിൽ രാജനാണ് കിണറ്റില്‍വീണ് പരുക്കേറ്റത്. കൈവരിയുള്ള കിണറ്റിലാണ് വീണത്.
പയ്യാവൂർ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്നാണ് രാജനെ രക്ഷപ്പെടുത്തിയത്. രാജനെ പുറത്തെത്തിക്കും മുന്‍പ് ആംബുലന്‍സ് വിളിച് സജ്ജമാക്കിയിരുന്നു.














































