മലപ്പുറം: മലപ്പുറത്ത് വിജയാഹ്ലാദത്തിനിടെ പടക്കം പൊട്ടിച്ചതിന് പിന്നാലെ തീ ശരീരത്തിലേക്കു പടർന്നുപിടിച്ച് യുഡിഎഫ് പ്രവർത്തകന് ദാരുണാന്ത്യം. ചെറുകാവ് സ്വദേശി ഇർഷാദ് (27) ആണ് മരിച്ചത്. കൊണ്ടോട്ടി ചെറുകാവിലാണ് ദാരുണ സംഭവമുണ്ടായത്.
ഒൻപതാം വാർഡ് പെരിയമ്പലത്തെ വിജയാഹ്ലാദ ആഘോഷത്തിനിടെയാണ് അപകടം. സ്‌കൂട്ടറിൽ സൂക്ഷിച്ച പടക്കത്തിലേക്ക് തീ പടർന്നുപിടിക്കുകയായിരുന്നു. സ്‌കൂട്ടറിന് സമീപമാണു ഇർഷാദ് നിന്നത്. ഇയാളുടെ ശരീരത്തിലേക്ക് തീപടർന്ന് പിടിക്കുകയും ഗുരുതരമായ പൊള്ളലേൽക്കുകയുമായികുന്നു,

















































