കുവൈത്ത് സിറ്റി: ജോലിക്ക് പോകുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി മരിച്ചു. ചെങ്ങന്നൂര്‍ പുലിയൂര്‍ സ്വദേശി ഷാജി മംഗലശേരില്‍ ചാക്കോ (60)അന്തരിച്ചു. ഇന്ന് (ഫെബ്രുവരി 10) രാവിലെയാണ് സംഭവം. കുവൈത്തിലെ അബ്ബാസിയയിലെ താമസസ്ഥലത്തുനിന്ന് ടാക്‌സിയില്‍ ജോലിക്ക് പോകുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
ടാക്‌സിയില്‍ വച്ച് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഡ്രൈവര്‍ ഫര്‍വാനിയ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സൗത്ത് സുറയിലെ സിവില്‍ ഐഡി ഓഫിസിലെ ടെക്‌നീഷ്യനാണ് ഷാജി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഭാര്യ ഏലിയാമ്മ. മക്കള്‍ ശ്യാമ, ഹേമ.