ആലപ്പുഴ: കുട്ടികൾക്കായി അങ്കണവാടി വഴി വിതരണംചെയ്ത അമൃതം പൊടിയിൽ ചത്തുണങ്ങിയ 2 പല്ലികളെ കണ്ടെത്തി. 2025 ജനുവരി 22-ന് ബുധനൂർ പഞ്ചായത്തിലെ അങ്കണവാടികൾക്കു വിതരണം ചെയ്ത പാക്കറ്റുകളിലൊന്നിലാണ് ചത്ത പല്ലികളെ കണ്ടത്.
കുട്ടിക്കു കുറുക്കു തയ്യാറാക്കാനായി വീട്ടുകാർ പാക്കറ്റ് പൊട്ടിച്ച് തുടങ്ങുമ്പോൾ പല്ലികളെ ചത്തുണങ്ങിയ നിലയിൽ കാണുകയായിരുന്നു. തുടർന്ന് അങ്കണവാടി അധ്യാപികയെ വിവരമറിയിക്കുകയും അധ്യാപിക ആ പാക്കറ്റ് അമൃതം പൊടി സൂപ്പർവൈസറെ വിളിച്ച് കാണിക്കുകയും സിഡിപിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തു.
അങ്കണവാടികൾക്കായി മാന്നാറിലെ കുടുംബശ്രീ യൂണിറ്റായ അമൃതശ്രീ അമൃതം യൂണിറ്റ് ജനുവരി 21-ന് നിർമിച്ചു തയ്യാറാക്കിയ 500 ഗ്രാമിന്റെ കവറിലാണ് ചത്തുണങ്ങിയ പല്ലികളെ കണ്ടെത്തിയത്.
50 ഓളം ക്രമിനല്‍ കേസുകളില്‍ പ്രതിയായ ഷിജു ഖാനെ വിദ്യാഭ്യാസ വിദഗ്ധന്‍ എന്ന നിലയില്‍ നിര്‍ദേശം ചെയ്ത് സര്‍ക്കാര്‍; യാതൊരു അധ്യാപന പരിചയവുമില്ലാത്ത ഒരാള്‍ അധ്യാപകരുടെ ഇന്റര്‍വ്യൂ ബോര്‍ഡില്‍ ഉണ്ടാകുന്നത് യുജിസി ചട്ടങ്ങള്‍ക്ക് വിരുദ്ധം