ന്യൂഡൽഹി: ഡൽഹിയിൽ ഇന്നലെ പെയ്ത കനത്ത മഴയിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. റോഡ് ഗതാഗതത്തിനു പുറമെ വ്യോമ ഗതാഗതത്തെയും മഴ സാരമായി ബാധിച്ചു. ഡൽഹി വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവീസുകൾ അടക്കം മുന്നൂറോളം വിമാന സർവീസുകൾ മഴ മൂലം വൈകി.
കനത്ത മഴയെ തുടർന്ന് യമുനാ നദിയിലെ ജലനിരപ്പ് ഉയർന്നു. പരിസരപ്രദേശങ്ങളിൽ പ്രളയം മുന്നറിയിപ്പ് നൽകിയതിനെത്തുടർന്ന് ജനങ്ങൾ സുരക്ഷിതസ്ഥാനത്തേക്ക് മാറി താമസിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. അടുത്ത രണ്ട് ദിവസം കൂടി ഡൽഹിയിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.