BREAKING NEWS

പാക്കിസ്ഥാന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യൻസേനകൾ തകർത്തിട്ടില്ല!! ഇന്ത്യ മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം തുറന്നുകാട്ടും, നിയന്ത്രണരേഖയിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങൾ ഏറെ വലുത്- വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ച് ഖ്വാജാ ആസിഫ്

· · 1 min read
Share: Copied!

ലാഹോർ: ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ തകർത്തെന്ന ഇന്ത്യൻ വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ നിഷേധിച്ചുകൊണ്ട് പാക് പ്രതിരോധ മന്ത്രി ഖ്വാജാ ആസിഫ് രം​ഗത്ത്. ഓപ്പറേഷൻ സിന്ദൂറിൽ പാക്കിസ്ഥാന്റെ ഒരൊറ്റ വിമാനംപോലും ഇന്ത്യൻസേനകൾ തകർത്തിട്ടില്ല. കഴിഞ്ഞ മൂന്നുമാസമായി ഇത്തരം അവകാശവാദങ്ങളൊന്നും ആരും ഉന്നയിച്ചിട്ടില്ല. മാത്രമല്ല ഇതുസംബന്ധിച്ച വിവരങ്ങളെല്ലാം അന്താരാഷ്ട്രമാധ്യമങ്ങളോട് നേരത്തേ പങ്കുവെച്ചതാണെന്നും പാക് മന്ത്രി പറഞ്ഞു.

ഇന്ത്യൻ വ്യോമസേന മേധാവി ഇപ്പോൾ നടത്തിയ പരാമർശം അവിശ്വസനീയവും വ്യോമസേന മേധാവി അനവസരത്തിലുള്ളതുമാണ്. നിയന്ത്രണരേഖയിൽ ഇന്ത്യയ്ക്കുണ്ടായ നഷ്ടങ്ങൾ ഏറെ വലുതാണ്. ഇരുരാജ്യങ്ങളും അവരുടെ വിമാനങ്ങളുടെ പട്ടികയും എണ്ണവും സ്വതന്ത്ര പരിശോധനയ്ക്കായി തുറന്നുകൊടുക്കണമെന്നും ഇത് ഇന്ത്യ മറയ്ക്കാൻ ശ്രമിക്കുന്ന യാഥാർഥ്യം തുറന്നുകാട്ടുമെന്നും പാക് മന്ത്രി പറഞ്ഞു.

അതേസമയം ഓപ്പറേഷൻ സിന്ദൂറിനിടെ അഞ്ച് യുദ്ധവിമാനങ്ങളടക്കം പാക്കിസ്ഥാന്റെ ആറ് വിമാനങ്ങൾ ഇന്ത്യ തകർത്തെന്നാണ് വ്യോമസേന മേധാവി എയർമാർഷൽ എ.പി. സിങ് ശനിയാഴ്ച വ്യക്തമാക്കിയത്. ബെംഗളൂരുവിൽ നടന്ന ഒരു ചടങ്ങിനിടെയായിരുന്നു വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ. ഇതോടെയാണ് ഇതിനെ നിഷേധിച്ച് പാക് മന്ത്രി രം​ഗത്തെത്തിയത്.

BREAKING NEWS
’ഇന്ത്യ ജനാധിപത്യ രാജ്യം; അത്തരമൊരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളിൽ അഭിപ്രായം പറയാനില്ല’; സിജെപി പ്രതിഷേധ പശ്ചാത്തലത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ; ’വെള്ളക്കാരന്റെ വാക്കുകൾക്ക് ആരാണ് വിലകൽപ്പിക്കുന്നത്’: പരിഹസിച്ച് കോൺഗ്രസ്
21 Oct 2026
BREAKING NEWS
പുതിയ വീട് പെയിന്റടിക്കാൻ വന്നയാളോട് അടുപ്പം; ഭർത്താവ് തടസ്സം; കൊന്നു, അപകടമരണമാക്കി ചിത്രീകരിക്കാൻ ശ്രമം, പ്രഭാതനടത്തത്തിന് പോയപ്പോൾഏതോ ഒരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നെന്ന് മൊഴി; അന്വേഷണത്തിൽ കഥ പൊളിഞ്ഞു; ഭാര്യയും കാമുകനും അറസ്റ്റിൽ
21 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവി തുലാസിൽ? അറബ് വോട്ടുകൾ നിർണ്ണായകം; അധികാരപ്പോരിൽ മറുവശത്ത് മൻസൂർ അബ്ബാസ്; റാം പാർട്ടിയുടെ വേരോട്ടം ശക്തം
21 Oct 2026
BREAKING NEWS
‘വീണയെ ആക്രമിക്കുന്നത് കണ്ടില്ല’; മൊഴിമാറ്റം ​ഗൗരവ വിഷയം; വീണ ജോർജിന്റെ മുൻ ഗൺമാനെതിരെ നടപടിക്ക് നീക്കം; റിപ്പോർട്ട് ഡിജിപിക്ക് കൈമാറാൻ എസ്ഐടി
21 Oct 2026