റിയാദ് ∙ ദമാം – റിയാദ് ഹൈവേയില്‍ ഉമ്മുല്‍ അറാറിലുണ്ടായ അപകടത്തില്‍ മലയാളി യുവതി മരിച്ചു. വയനാട് വൈത്തിരി സ്വദേശി ഹിദ നൗറിന്‍ (23) ആണ് മരിച്ചത്. ഭര്‍ത്താവ് യാസീനുമൊന്നിച്ച് റിയാദിലുള്ള മാതാപിതാക്കളുടെ അടുത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. യാസീനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഒരാഴ്ച മുമ്പാണ് ഇരുവരുടെയും വിവാഹം ദമാമില്‍ വച്ച് നടന്നത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം മറിഞ്ഞാണ് അപകടം. ഹിദ നൗറിന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി സൗദിയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

















































