BREAKING NEWS

‘ഹോർമൂസ് ‘കടലിടുക്കിന് ട്രംപിന്റെ വക പുതിയ പേര്! പ്രസം​ഗത്തിനിടെ ‘ഇറാൻ ‘സ്ട്രെയിറ്റ് ഓഫ് ട്രംപ്’ ഉടൻ തുറക്കണം‘ എന്ന് പരാമർശം; തമാശയ്ക്ക് പറഞ്ഞതാണെന്ന് വിശദീകരണം

· · 1 min read
Share: Copied!

വാഷിം​ഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‌ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനിടെ പേർഷ്യൻ ഗൾഫിലെ പ്രധാന സമുദ്രമാർഗമായ ഹൊർമൂസ് കടലിടുക്കിനെ “സ്ട്രെയിറ്റ് ഓഫ് ട്രംപ്” എന്ന് വിശേഷിപ്പിച്ചു.

ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ”ഇറാൻ ‘ട്രംപ് കടലിടുക്ക്‘ – അതായത്, ഞാൻ ഉദ്ദേശിച്ചത്, ഹോർമുസ് തുറന്നുകൊടുക്കണം” എന്നാണ്. അവിടെ കൂടിയിരുന്നവരിൽ അത് ചിരി പടർത്തി. തുടർന്ന് അത് “തെറ്റായ പ്രയോഗം” ആണെന്ന് പറഞ്ഞ് തിരുത്തുകയും, പതിവ് ശൈലിയിലുള്ള തമാശയോടെയുള്ള വിശദീകരണം നൽകുകയും ചെയ്തു.
″ക്ഷമിക്കണം. എനിക്ക് വളരെ ഖേദമുണ്ട്. എത്ര ഭയങ്കര തെറ്റാണ്,” അദ്ദേഹം പറഞ്ഞു, ”ഞാൻ ഇങ്ങനെ പറഞ്ഞതിനെ വളച്ചൊടിച്ച് മാധ്യമങ്ങൾ വ്യാജ വാർത്ത ചമയും. ഇല്ല, ഈ പരാമർശത്തിൽ വളരെയധികം അപകടങ്ങളൊന്നുമില്ല.”

കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുത്ത് അതിന് തന്റെ പേര് മാറ്റുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് വെള്ളിയാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്തു . മെക്സിക്കോ ഉൾക്കടലിനെ പുനർനാമകരണം ചെയ്യാൻ ശ്രമിച്ചതുപോലെ, അതിനെ ”അമേരിക്ക കടലിടുക്ക്” എന്ന് വിളിക്കുന്നതിനെക്കുറിച്ച് ട്രംപ് ആലോചിക്കുന്നുണ്ടെന്ന് വെള്ളിയാഴ്ച വൈകുന്നേരം റിപ്പോർട്ട് ചെയ്തു.

പ്രസിഡന്റിന്റെ ”ട്രംപ് കടലിടുക്ക്” എന്ന പരാമർശം ഒരു ബിസിനസുകാരനും റിയൽ എസ്റ്റേറ്റ് മുതലാളിയും എന്ന നിലയിൽ സ്വന്തം പേരിൽ അദ്ദേഹം നടത്തുന്ന ബ്രാൻഡിം​ഗ് രീതിയാണെന്ന് വിലയിരുത്തുന്നവരുമുണ്ട്. കഴിഞ്ഞ ഒക്ടോബറിൽ ,വാഷിംഗ്ടണിലെ ജോൺ എഫ്. കെന്നഡി സെന്റർ ഫോർ ദി പെർഫോമിംഗ് ആർട്‌സിനെ പ്രസിഡന്റ് ″ട്രംപ് കെന്നഡി സെന്റർ″ എന്ന് ട്രംപ് വിശേഷിപ്പിച്ചിരുന്നു. അന്നും അതൊരു തമാശയ്ക്ക് പറഞ്ഞതാണെന്ന വിശദീകരണവും നല്കി. എന്നാൽ, ഡിസംബറിൽ കെന്നഡി സെന്ററിന്റെ ബോർഡ് അതിന്റെ പേര് ” ട്രംപ്-കെന്നഡി സെന്റർ ” എന്ന് മാറ്റാൻ വോട്ട് ചെയ്തതായി വൈറ്റ് ഹൗസ് അറിയിക്കുകയുണ്ടായി. ഇതു ചൂണ്ടിക്കാട്ടി, ഹൊർമൂസ് കടലിടുക്ക് ട്രംപ് സ്വന്തം പേരിൽ പുനർനാമകരണം ചെയ്യാനുള്ള സാധ്യതയെ കുറിച്ച് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും, അന്താരാഷ്ട്ര ജലമാർഗങ്ങൾ ഒരു രാജ്യത്തിന് ഏകപക്ഷീയമായി പേരുമാറ്റാൻ സാധിക്കില്ലെന്നതാണ് വിദഗ്ധരുടെ വിലയിരുത്തൽ.

അതേസമയം, ഹൊർമൂസ് കടലിടുക്ക് പൂർണ്ണമായും ​ഗതാത​ഗ സജ്ജമാക്കണമെന്ന ട്രംപിന്റെ തുടരെയുള്ള ആവശ്യത്തിൽ നിന്നും ഒരു കാര്യം വ്യക്തമാണ്. യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഒരു വശത്ത് നടക്കുന്നുവെന്ന് പറയപ്പെടുമ്പോഴും അക്കാര്യത്തിൽ ഒരു പുരോ​ഗതിയുമുണ്ടാകുന്നില്ല. ഇറാന്റെ സൈന്യത്തെ ”നശിപ്പിച്ചുവെന്ന്” അമേരിക്ക അവകാശപ്പടുമ്പോഴും, യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുകയാണ്. ഹൊർമൂസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ നിയന്ത്രണം ആ​ഗോള പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.

 

BREAKING NEWS
സൗദിയുടെ എണ്ണ പൈപ്പ്‌ലൈനും റിയാദ് വിമാനത്താവളവും ലക്ഷ്യമിട്ട് വീണ്ടും ഹൂതി ആക്രമണം; തിരിച്ചടിച്ച് സഖ്യസേന, കിഴക്കൻ മേഖലയിൽ മൂന്ന് ബാലിസ്റ്റിക് മിസൈലുകളും തെക്കൻ മേഖലയിൽ നാല് ഡ്രോണുകളും തകർത്തു; സംഘർഷം കുറയ്ക്കാൻ ഇറാനിൽ നയതന്ത്ര നീക്കം
27 Oct 2026
BREAKING NEWS
വീണാ ജോർജിന് പുറത്ത് കാണത്തക്ക പരുക്ക് ഉണ്ടായിരുന്നില്ല, തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചത് കഴുത്തിൽ നീർക്കെട്ട് ഉണ്ടായിരുന്നതിനാൽ, അന്നുതന്നെ വീട്ടിൽ പോകാൻ വീണ നിർബന്ധം പിടിച്ചു, രാത്രിതന്നെ അടിയന്തരമായി ഓൺലൈനായി മെഡിക്കൽ ബോർഡ് ചേർന്ന് ഡിസ്ചാർജ് നൽകി- ഡോക്ടർമാരിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026