കൊച്ചി: കേരളം വിധിയെഴുതുന്നു. സംസ്ഥാനത്തെ പല ബൂത്തുകളിലും രാവിലെ ആറര മുതൽ വോട്ടർമാരുടെ നീണ്ടനിരയാണ് .എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ, ചലച്ചിത്ര താരങ്ങളായ മോഹൻലാൽ, പൃഥ്വിരാജ്, ഭാര്യ സുപ്രിയ മേനോൻ തുടങ്ങിയവർ രാവിലെ ഏഴരയ്ക്ക് മുമ്പ് തന്നെ വോട്ട് രേഖപ്പെടുത്തിയവരിൽ ഉൾപ്പെടുന്നു.
വോട്ടെടുപ്പ് തുടങ്ങുന്നതിന് മുന്നോടിയായി നടക്കേണ്ട മോക്ഡ്രിൽ പലയിടത്തും സാങ്കേതിക തടസ്സങ്ങൾ കാരണം മുടങ്ങിയത് ആശങ്കയ്ക്കിടയാക്കി. തകരാറിലായ മെഷിനുകൾ മാറ്റിസ്ഥാപിച്ചു.
വൈകീട്ട് ആറുമണി വരെയാണ് പോളിങ്. ആറുമണിക്കും വോട്ടുചെയ്യാനുള്ളവരുടെ വരിയുണ്ടെങ്കിൽ അവസാനമുള്ളയാൾക്കുവരെ സ്ലിപ് നൽകും. ആറുമണിക്ക് ശേഷം വരുന്നവരെ പ്രവേശിപ്പിക്കില്ല.

















































