കണ്ണൂര്‍: കണ്ണൂരിലെ ക്ഷേത്രത്തില്‍ വെടിക്കെട്ടിനിടെ ഉണ്ടായ അപകടത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. നീർക്കടവ് മുച്ചിരിയൻ വയനാട്ടുകുലവൻ ക്ഷേത്രത്തിൽ ഇന്ന് പുലർച്ചയായിരുന്നു അപകടം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 വയസുള്ള കുട്ടിയുൾപ്പെടെവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില ഗുരുതരമാണ്.
നാടൻ അമിട്ട് ആൾക്കൂട്ടത്തിനിടയിൽ വീണ് പൊട്ടുകയായിരുന്നു. തെയ്യം ഉത്സവത്തിനിടെയാണ് അപകടം. നാടൻ അമിട്ട് മുകളിൽ പോയി പൊട്ടാതെ ആൾക്കൂട്ടത്തിനിടയിലേക്ക് വീണുപൊട്ടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റയാളെ മംഗലാപുരത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. പത്തിരിയ്യം തെയ്യമായിരുന്നു ഇത്. നിരവധി ആളുകളാണ് തെയ്യം കാണാനെത്തിയിരുന്നത്.