കൊച്ചി/കെയ്‌റോ/ഗുരുഗ്രാം: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന മുൻനിര ഹെൽത്ത് കെയർ ടെക്‌നോളജി കമ്പനിയായ കെയർ എക്‌സ്പർട്ടുമായി ടെലികോം ഈജിപ്റ്റ് പങ്കാളിത്തത്തിൽ ഏർപ്പെടുന്നു. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ ഇരു കമ്പനികളും ഒപ്പുവെച്ചു. റിലയൻസ് ജിയോയ്ക്ക് നിക്ഷേപമുള്ള കമ്പനിയാണ് ഹെൽത്ത്‌കെയർ ടെക് കമ്പനിയാണ് കെയർ എക്‌സ്പർട്ട്.
സമഗ്രമായ ഡിജിറ്റൽ ഹെൽത്ത്‌കെയർ പ്ലാറ്റ്‌ഫോം ഈജിപ്റ്റിൽ ലോഞ് ചെയ്യാനാണ് പുതിയ സഖ്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഈജിപ്റ്റിനുള്ളിൽ തന്നെ സ്ഥാപിക്കുന്ന ദേശീയ, സുരക്ഷിത ക്ലൗഡ് സംവിധാനമുപയോഗിച്ചായിരിക്കും പ്ലാറ്റ്‌ഫോം മാനേജ് ചെയ്യുക. ഏകീകൃത ഇലക്ട്രോണിക് മെഡിക്കൽ റെക്കോഡുകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ മാനേജ്‌മെന്റ് സിസ്റ്റവുമായി കണക്റ്റ് ചെയ്യുന്നതാകും പുതിയ പ്ലാറ്റ്‌ഫോം.
ക്ലിനിക്കൽ, അഡ്മിനിസ്‌ട്രേറ്റീവ് ഡാറ്റ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ആശുപത്രികൾക്ക് വലിയ തോതിൽ ഗുണം ചെയ്യുന്നതാണ് ഈ പദ്ധതി. പ്രവർത്തനക്ഷമത കൂട്ടാനും ആഗോള മൽസരക്ഷമത കൈവരിക്കാനും ഇതിലൂടെ സാധിക്കും.
നിലവിലുള്ള സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പുതിയ കാര്യങ്ങൾ ഇന്റഗ്രേറ്റ് ചെയ്യാൻ കെയർഎക്‌സ്പർട്ട് ലഭ്യമാക്കുന്ന സേവനങ്ങളിലൂടെ സാധിക്കും. ബില്ലിംഗ് നടപടിക്രമങ്ങൾ ലളിതവൽക്കരിക്കുകയും റെവന്യൂ കളക്ഷൻ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഏകീകൃത ഡിജിറ്റൽ പേമെന്റ് സംവിധാനവും ഇതിൽ ഉൾപ്പെടും. എല്ലാ നിയമങ്ങളും പാലിച്ചും ഡാറ്റ സുരക്ഷിതത്വം ഉറപ്പാക്കിയും ആയിരിക്കും പുതിയ പദ്ധതി നടപ്പാക്കുക. സുരക്ഷിതമായുള്ള തദ്ദേശീയ ക്ലൗഡ് ഹോസ്റ്റിംഗ് സംവിധാനം ആരോഗ്യ വിവരങ്ങളുടെ മേലുള്ള പരമാധികാരം ഈജിപ്റ്റിന് തന്നെ നൽകുന്നു. അതിൽ വിട്ടുവീഴ്ച്ചയുണ്ടാകില്ല. എഐ, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് സാങ്കേതിക വിദ്യകൾ സന്നിവേശിപ്പിക്കാനും ഭാവിയിൽ മാറ്റങ്ങൾ വരുത്താനും അവസരമൊരുക്കുന്ന രീതിയിലാണ് ക്ലൗഡ് അടിസ്ഥാനസൗകര്യം സജ്ജീകരിക്കുക.
ടെക്‌നോളജിയെ ഉപയോഗപ്പെടുത്തി ഉയർന്ന മൂല്യമുള്ള പങ്കാളിത്തത്തിലൂടെ ഉന്നതഗുണനിലവാരത്തിലുള്ള ഡിജിറ്റൽ പരിഹാരങ്ങൾ ലഭ്യമാക്കുകയെന്ന ടെലികോം ഈജിപ്റ്റിന്റെ വിഷൻ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ സഖ്യം. ഹൈസ്പീഡ് കണക്റ്റിവിറ്റി, 5ജി ശൃംഖല തുടങ്ങിയ സേവനങ്ങൾക്കപ്പുറം സുരക്ഷിതമായ ക്ലൗഡ് സേവനങ്ങളും നൽകുന്ന പദ്ധതിയിലൂടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുകയാണ് ടെലികോം ഈജിപ്റ്റ്. ഡിജിറ്റൽ പരിവർത്തനം ലക്ഷ്യമിട്ടുള്ള ഈജിപ്റ്റിന്റെ വിഷൻ 2030-ക്ക് അനുസൃതമായാണ് പുതിയ പദ്ധതികൾ നടപ്പിലാക്കുന്നത്.
അടുത്തിടെ കെയ്‌റോയിൽ നടന്ന ആഫ്രിക്ക ഹെൽത്ത് എക്‌സ്‌കോൺ 2025ലാണ് ഇരുകമ്പനികളും ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
‘രാജ്യം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ഫൈബർ ഒപ്റ്റിക് നെറ്റ് വർക്ക് വികസിപ്പിക്കുന്നതിലൂടെയായിരുന്നു ഞങ്ങളുടെ തുടക്കം. പിന്നീട് 5ജി സേവനങ്ങളിലൂടെ മികച്ച രീതിയിൽ ആശ്രയിക്കാവുന്ന തലത്തിലേക്ക് കണക്റ്റിവിറ്റി ഉയർത്തി. അതേസമയം ഉയർന്ന മൂല്യമുള്ള തന്ത്രപരമായ പങ്കാളിത്തങ്ങളിലും ഞങ്ങൾ ഏർപെട്ടു,’ ടെലികോം ഈജിപ്റ്റ് മാനേജിംഗ് ഡയറക്റ്ററും സിഇഒയുമായ മുഹമ്മദ് നസർ പറഞ്ഞു.
കെയർ എക്‌സ്പർട്ടുമായുള്ള ഞങ്ങളുടെ പങ്കാളിത്തവും നേരത്തെ പറഞ്ഞ വിഷനിൽ അധിഷ്ഠിതമായാണ്. ഞങ്ങളുടെ സാങ്കേതിക മികവ് ഹെൽത്ത് കെയർ മേഖലയിലേക്കും പകരുകയാണ്. വളരെ പെട്ടെന്ന് വിന്യസിക്കാൻ സധിക്കുന്ന, വിശ്വാസ്യതയാർന്ന പ്ലാറ്റ്‌ഫോമാണിത്. രോഗികളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കപ്പെടും. അതേസമയം പ്രവർത്തന ശേഷി ഇരട്ടിയാക്കുകയും ചെയ്യും, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലുമായുള്ള ഞങ്ങളുടെ അനുഭവ പരിചയം ടെലികോം ഈജിപ്റ്റിന് മികച്ച രീതിയിൽ സേവനം നൽകുന്നതിന് കെയർ എക്‌സ്പർട്ടിനെ പ്രാപ്തമാക്കുന്നു. അവരുടെ ദേശീയ ഹെൽത്ത് ക്ലൗഡ് പാർട്ണറാണ് ഞങ്ങൾ. വിപണിയിലേക്ക് പെട്ടെന്ന് പ്രവേശിക്കാനുള്ള അവസരവും ടെലികോം ഈജിപ്റ്റ് വഴി ലഭ്യമാകും. ഈജിപ്റ്റിലെ ജനങ്ങൾക്ക് ഹെൽത്ത്‌കെയർ സേവനങ്ങൾ വളരെ വേഗത്തിലും വിശ്വാസ്യതയോടെയും നൽകാൻ സാധിക്കുമെന്നതാണ് പ്രത്യേകത.
ഹോസ്പറ്റിലുകളും മെഡിക്കൽ സെന്ററുകളുമടക്കം 500ലധികം കേന്ദ്രങ്ങളിൽ കെയർ എക്‌സ്പർട്ട് സംവിധാനങ്ങൾ പ്രവർത്തനനിരതമാണ്. ആറ് രാജ്യങ്ങളിലായി 15 മില്യൺ രോഗികൾ ഇതിന്റെ ഭാഗമാണ്. അപ്പോളോ, സികെ ബിർള, റിലയൻസ്, എച്ച്‌സിഎൽ, സിപ്ല, പ്രതിരോധ മന്ത്രാലയം, ബിഎച്ച്ഇഎൽ, ഡിവിസി, ടാറ്റ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് തുടങ്ങി നിരവധി വൻകിട ഇന്ത്യൻ ഉപഭോക്താക്കൾ കമ്പനിക്കുണ്ട്. ഏത് തലത്തിൽ പ്രവർത്തിക്കുന്ന ആശുപത്രികൾക്കും ഇവർ സേവനം നൽകുന്നു. 2021ൽ പ്രവർത്തനമാരംഭിച്ച കെയർ എക്‌സ്പർട്ട് മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്.