തിരുവല്ല: കെ.എസ്.ആർ.ടി.സി. ബസിൽ യാത്രക്കാരിൽ ആരോ ബെല്ലടിച്ചതിൻ്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ മുഖത്തടിച്ചതായി പരാതി. തിരുവല്ല മതിൽഭാഗം അനന്തഭവനിൽ ഹർഷദ് ഹരിഹരനാണ് മർദ്ദനമേറ്റത്. കണ്ണിന് പരിക്കേറ്റ വിദ്യാർത്ഥി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
യാത്രക്കാരിൽ ആരോ ബെല്ലടിച്ചതിനെ തുടർന്ന് കണ്ടക്ടർ അകാരണമായി തന്നെ മർദ്ദിച്ചു എന്നാണ് വിദ്യാർത്ഥിയുടെ പരാതി. എന്നാൽ വിദ്യാർത്ഥിയുടെ ആരോപണം കണ്ടക്ടർ നിഷേധിച്ചു. താൻ വിദ്യാർത്ഥിയുടെ കൈ തട്ടിമാറ്റുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചിട്ടില്ലെന്നും കണ്ടക്ടർ സുധീഷ് പറയുന്നു.