അശ്വതി: തൊഴില്‍മേഖലയില്‍ നേട്ടം, പുതിയ ഉത്തരവാദിത്വങ്ങള്‍ തേടിവരും, വിജ്ഞാനപ്രദമായ മേഖലകളില്‍ കൈയൊപ്പ് ചാര്‍ത്താനാകും.
ഭരണി: കാര്യസാധ്യം, സാമ്പത്തിക കാര്യങ്ങളില്‍ മുന്നേറ്റമുണ്ടാകും, സാങ്കേതിക കാര്യങ്ങളില്‍ അറിവ് വര്‍ധിക്കും.
കാര്‍ത്തിക: ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കായി പണം ചെലവഴിക്കും, ദൂരയാത്രകളുണ്ടാകും, പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ ശ്രദ്ധവേണം.
രോഹിണി: സുഹൃത്തുക്കളുടെ പിന്തുണലഭിക്കും, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പുതിയ സംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.
മകയിര്യം: സാമ്പത്തിക ലാഭം നോക്കാതെ പ്രവൃത്തികള്‍ ചെയ്യും, ആരോഗ്യക്കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം, ക്ഷേത്രദര്‍ശനം നടത്തും.
തിരുവാതിര: വിവിധങ്ങളായ പദ്ധതികള്‍ക്കു തുടക്കം കുറിക്കും, സാമ്പത്തികമായ പ്രയാസങ്ങളുണ്ടാകും.
പുണര്‍തം: വാക് തര്‍ക്കങ്ങളുണ്ടാകാം,ആരോഗ്യ സംബന്ധമായി സ്വസ്ഥതക്കുറവുണ്ടാകും, ബന്ധുജനങ്ങളെ സഹായിക്കും.
പൂയം: വാക്കുകള്‍ പരുഷമാകാതെ ശ്രദ്ധിക്കണം, ദൂരയാത്രകളുണ്ടാകും, സാമ്പത്തിക ചെലവ് അധികരിക്കും.
ആയില്യം: ബന്ധുജനങ്ങളുടെ പിന്തുണ ലഭിക്കും, ഏറ്റെടുത്ത പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ അധിക സമയമെടുക്കേണ്ടതായി വരും.
മകം: ധനവരവ്, ബന്ധുജനങ്ങളുടെ കൂടിച്ചേരല്‍, ആത്മീയകാര്യങ്ങളില്‍ താത്പര്യം, സന്താനങ്ങള്‍ മുഖേന നേട്ടം.
പൂരം: ആഘോഷങ്ങളില്‍ പങ്കുകൊള്ളും, വ്യാപാര രംഗത്ത് നേട്ടം കൊണ്ടുവരും, ഈശ്വരനുഗ്രഹത്താല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും.
ഉത്രം: പ്രണയകാര്യങ്ങളില്‍ അനുകൂല തീരുമാനം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, കുടുംബത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും.
അത്തം: കാര്യനിര്‍വഹണശേഷി വര്‍ധിക്കും, ബന്ധുജനങ്ങളുമായുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കുന്നതാണു നല്ലത്, സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയുണ്ടാകും.
ചിത്തിര: ദമ്പതികള്‍ തമ്മില്‍ ഐക്യമുണ്ടാകും, ആരോഗ്യപ്രശ്നമുണ്ടാകും, ജീവിതത്തില്‍ കൂടുതല്‍ നേട്ടങ്ങളുണ്ടാകും.
ചോതി: എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല, ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാകും, വ്യവഹാരങ്ങളില്‍ വിജയിക്കും
വിശാഖം: സുഹൃത്തുക്കളുമായുള്ള പിണക്കങ്ങള്‍ പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണം, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
അനിഴം: സാമ്പത്തിക സ്ഥിതിയില്‍ പ്രകടമായ മാറ്റം, കടബാധ്യത തീര്‍ക്കാനാകും, സഹോദരങ്ങളുടെ സഹായം ലഭിക്കും.
തൃക്കേട്ട: അയാഥാര്‍ഥ്യകാര്യങ്ങള്‍ക്കു പിന്നാലെ പോകരുത്, വരുംവരായ്കളെ കുറിച്ച് ചിന്തിക്കാതെ ഒന്നിലും പോയി ഇടപെടരുത്.
മൂലം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, പിതാവിനോട് സ്‌നേഹം വര്‍ധിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും.
പൂരാടം: മനസിലുദ്ദേശിച്ച കാര്യം നിഷ്പ്രയാസം നടക്കും, സുഹൃത്തുക്കളുടെ പിന്തുണ ആത്മധൈര്യം വര്‍ധിപ്പിക്കും, തൊഴിലില്‍ നേട്ടങ്ങളുണ്ടാകും.
ഉത്രാടം: മാനസിക സമ്മര്‍ദമുണ്ടാകും, നാല്‍ക്കാലികള്‍ മൂലം ധനനഷ്ടം, വാഹനത്തിന് അറ്റകുറ്റപ്പണി എന്നിവയുണ്ടാകാം.
തിരുവോണം: സഹോദരങ്ങളുടെ സഹായം, സാമ്പത്തിക കാര്യങ്ങളില്‍ ഉന്നമനം, കുടുംബക്ഷേത്രത്തിലെ ഉത്സവങ്ങള്‍ക്ക് നേതൃത്വം നല്‍കും.
അവിട്ടം: വ്യാപാര കാര്യങ്ങളില്‍ നേട്ടമുണ്ടാകും, സാമ്പത്തിക കാര്യങ്ങളില്‍ ഗുണപരമായ ദിനം, ഇഷ്ടഭക്ഷണ സമൃതി.
ചതയം: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം നേടിയെടുക്കാന്‍ സാധിക്കും, ലോണ്‍, ചിട്ടി എന്നിവയില്‍നിന്ന് നേട്ടം, നൂതനസംരംഭങ്ങള്‍ക്കു തുടക്കം കുറിക്കും.
പുരുരുട്ടാതി: കാര്യസാധ്യം, തൊഴില്‍പരമായി നേട്ടങ്ങള്‍, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സഹോദരഗുണം
ഉത്രട്ടാതി: മാതുലന്മാരില്‍നിന്നു ഗുണാനുഭവം, തൊഴിലില്‍ അംഗീകാരവും നേട്ടവും ഉണ്ടാകും, ജീവിതത്തില്‍ വഴിത്തിരിവുണ്ടാകുന്ന മാറ്റങ്ങളുണ്ടാകും.
രേവതി: ഉന്നതവ്യക്തികളുമായി അടുത്തിടപഴുകാന്‍ സാഹചര്യമുണ്ടാകും, സമൂഹമാധ്യമങ്ങളിലെ നിലപാടുകള്‍ വിമര്‍ശന വിധേയമാകും, ധനനഷ്ടമുണ്ടാകാം.
ജ്യോതിഷാചാര്യഷാജി പൊന്നമ്പുള്ളി
9995373305, 8075211288