ചണ്ഡീഗഢ്: സംസ്ഥാനത്തെ ഈദുൽ ഫിത്തർ അവധി പിൻവലിച്ച് ഹരിയാന സർക്കാർ. 31ന് നിയന്ത്രിത അവധിയായിരിക്കുമെന്നും മുഖ്യമന്ത്രി നയാബ് സിങ് സൈനി അറിയിച്ചു. സാമ്പത്തിക വർഷാവസാനം ആയതിനാലാണ് തീരുമാനമെന്നാണ് സർക്കാരിൻ്റെ വിശദീ കരണം. 29ഉം 30ഉം വാരാന്ത്യ അവധിയായതിനാലും 31, 2024-25 സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായതിനാ ലും ഈദ്-ഉൽ-ഫിത്തർ നിയ ന്ത്രിത അവധിയായി ആചരി ക്കുമെന്ന് ഹരിയാന സർക്കാരിന്റെ മാനവ വിഭവശേഷിവകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
അതേസമയം സംഭവത്തിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതി ഷേധവുമായി രംഗത്തെത്തി. ബിജെപി സർക്കാരിന്റെ വിവേചനപരമായ നിലപാടാണ് നടപടി തുറന്നുകാട്ടുന്നതെന്ന് കോൺഗ്രസ് നേതാവും നൂഹ് എംഎൽഎയുമായ അഫ്താബ് അഹമ്മദ് പറഞ്ഞു. എന്നാൽ സംസ്ഥാനത്ത് ഭിന്നത സൃഷ്ടിക്കരുതെന്നും സാമ്പത്തിക വർ ഷാവസാനം മൂന്ന് അവധി ദിവ സങ്ങൾ തുടർച്ചയായി വരുന്ന തിനാലാണ് തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.