പാലക്കാട്: പകുതി വില തട്ടിപ്പിൽ മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണവുമായി വീട്ടമ്മമാർ രംഗത്ത്. ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസിൽ വച്ചാണെന്ന് 60,000 രൂപ കെെമാറിയതെന്ന ആരോപണവുമായി പാലക്കാട് ചിറ്റൂർ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാർ. സീഡ് സൊസൈറ്റിയുടെ ചിറ്റൂർ കോർഡിനേറ്ററാണ് പ്രീതി രാജൻ. സർക്കാർ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയത്. ഈ തട്ടിപ്പിൽ മന്ത്രിയുടെ പിഎയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് ഒരു വീട്ടമ്മയുടെ പ്രതികരണമിങ്ങനെ: ‘മന്ത്രിയുടെ ഓഫീസിൽവച്ചാണ് പ്രീതി മാഡത്തിന് പൈസ കൊടുത്തത്. 60,000 രൂപ ഒന്നിച്ച് കൊടുത്തു. 2024 ഒക്ടോബർ 19നാണ് പണം നൽകിയത്. മന്ത്രി ഓഫീസിൽ വച്ചാണ് പണം നൽകേണ്ടതെന്ന് പറഞ്ഞപ്പോൾ ഞങ്ങളും വിശ്വസിച്ചുപോയി. പലിശയ്ക്ക് വാങ്ങിയ പണമാണ്. ഒരുപാട് സങ്കടമുണ്ട്. ഇങ്ങനെപെടുത്തുമെന്ന് അറിഞ്ഞില്ല. പലിശ കൊടുക്കാനോ വണ്ടി കിട്ടാനോ വഴിയില്ല. വണ്ടി വേണ്ട. പൈസ തിരികെ കിട്ടായാൽ മതി”.
സമാധിയിരുത്തിയ നെയ്യാറ്റിൻകര ഗോപൻറെ മുഖത്തും മൂക്കിലും തലയിലുമടക്കം നാലിടത്ത് ചതവുകൾ, ലിവർ സിറോസിസ്, കൂടാതെ വൃക്കകളിൽ സിസ്റ്റും, ഹൃദയധമനികളിൽ 75 ശതമാനം ബ്ലോക്കുമുണ്ടായിരുന്നതായി പോസ്റ്റ് മോർട്ടം റിപ്പോർട്ട്
‘സർക്കാരിന്റെ പദ്ധതിയാണെന്ന് പറഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിശ്വസിച്ചത്. മൂന്നോ, നാലോ പേർ ഇത്തരത്തിൽ പണം നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം വണ്ടികിട്ടുമെന്നാണ് പറഞ്ഞത്. വാർത്തകൾ അറിഞ്ഞ് തിരക്കിയപ്പോൾ പ്രചരിക്കുന്നത് ഫേക്ക് വാർത്തകളാണെന്ന് പറഞ്ഞു. വണ്ടിയോ പണമോ നിർബന്ധമായും കിട്ടുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു’, എന്നായിരുന്നു മറ്റൊരു വീട്ടമ്മയുടെ പ്രതികരണം.
പക്ഷെ ആരോപണം മന്ത്രി ഇക്കാര്യം നിഷേധിച്ചു. അവരെ പറ്റിച്ചതായിരിക്കുമെന്നും പേലീസിൽ നിരവധി പേർ പരാതി നൽകിയിട്ടുണ്ടെന്നുമാണ് കൃഷ്ണൻകുട്ടിയുടെ പ്രതികരണം. പോലീസിൽ പരാതി കൊടുത്തിട്ടുണ്ടല്ലോ. അന്വേഷിക്കട്ടെ. കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കുന്ന പരിപാടി ഇല്ല. പിഎയ്ക്ക് ഇതിൽ യാതൊരു പങ്കുമില്ലെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.