BREAKING NEWS

മന്ത്രി ഇടപെട്ട് പണം തിരികെ തരണമെന്ന് വീട്ടമ്മ… ‘എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്… അതിമോഹം വന്നിട്ടല്ലേ…, വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോൾ പോയതല്ലേ’…പരിഹസിച്ച് മന്ത്രിയുടെ മറുപടി

· · 1 min read
Share: Copied!

പാലക്കാട്: പകുതി വില തട്ടിപ്പിന് ഇരയായ വീട്ടമ്മ മന്ത്രി ഇടപെട്ട് എങ്ങനെയെങ്കിലും പണം തിരികെ വാങ്ങിത്തരണമെന്ന് ആവശ്യപ്പെട്ടപ്പോൾ കയർത്ത് മന്ത്രി കെ കൃഷ്ണൻകുട്ടി. മന്ത്രിയുടെ ഓഫീസിൽ വച്ചാണ് തങ്ങൾ പകുതി വിലയ്ക്ക് സ്‌കൂട്ടർ വാഗ്ദാനം ചെയ്തവർക്ക് പണം നൽകിയതെന്നും മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിതരണമെന്നും ചാനലിലൂടെ ആവശ്യപ്പെട്ട പരാതിക്കാരിയോടാണ് മന്ത്രി കയർത്തത്. നിങ്ങൾ അതിമോഹം വന്നിട്ടല്ലേ ഇതൊക്കെ ചെയ്തതെന്ന് മന്ത്രി പരാതിക്കാരിയോട് പരിഹസിച്ചു ചോദിച്ചു. റിപ്പോർട്ടർ ചാനൽ ലൈവിൽ പരാതിക്കാരി വിവരങ്ങൾ പറഞ്ഞപ്പോഴാണ് ആ സമയം ലൈനിലുണ്ടായിരുന്ന മന്ത്രി വീട്ടമ്മയോട് ഇങ്ങനെ പ്രതികരിച്ചത്.

പലിശയ്ക്കു വാങ്ങിയ തുകയാണ്, ഇങ്ങനെ പെടുത്തുമെന്ന് അറിഞ്ഞില്ല… പകുതി വില തട്ടിപ്പിൽ പ്രീതി രാജന് പണം കൈമാറിയത് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ഓഫിസിൽ വച്ച്, പണപ്പിരിവ് നടത്തിയത് സർക്കാർ പദ്ധതിയെന്ന പേരിൽ, പിഎയ്ക്കും പങ്കെന്ന് പരാതിക്കാർ

തങ്ങൾ കടം വാങ്ങിയ പണമാണെന്നും മന്ത്രി ഇടപെട്ട് പണം തിരികെ വാങ്ങിത്തരണമെന്ന് പറഞ്ഞപ്പോൾ, ‘നിങ്ങൾ പോലീസിൽ പരാതി പറയൂ. എന്നോട് പറഞ്ഞിട്ടല്ലല്ലോ ഇടപാട് നടത്തിയത്. അതിമോഹം കാരണമല്ലേ ഇതൊക്കെ ചെയ്തത്. അതൊന്നും പറയണ്ട. വെറുതെ കിട്ടുന്നുവെന്ന് പറഞ്ഞപ്പോൾ പോയതല്ലേ. പോലീസിൽ പരാതി നൽകിയിട്ടുണ്ട്’, എന്നാണ് മന്ത്രി പറഞ്ഞത്. കൂടാതെ തന്റെ ഓഫീസിൽ വച്ച് പണപിരിവ് നടത്തിയിട്ടുണ്ടോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.

ചിറ്റൂർ മണ്ഡലത്തിലെ പണം നഷ്ടമായ വീട്ടമ്മമാരാണ് ജെഡിഎസ് പഞ്ചായത്ത് അംഗമായ പ്രീതി രാജന് മന്ത്രിയുടെ ഓഫീസിൽ വച്ചാണ് പണം കൈമാറിയതെന്ന് ആരോപിച്ചത്. സീഡ് സൊസൈറ്റിയുടെ ചിറ്റൂർ കോർഡിനേറ്ററാണ് പ്രീതി രാജൻ. സർക്കാർ പദ്ധതിയെന്ന പേരിലാണ് പണപ്പിരിവ് നടത്തിയതെന്നും തട്ടിപ്പിൽ മന്ത്രിയുടെ പിഎയ്ക്കും പങ്കുണ്ടെന്നും പരാതിക്കാർ ആരോപിച്ചിരുന്നു. എന്നാൽ ഇതും മന്ത്രി നിഷേധിച്ചു. തന്റെ ഇങ്ങനെയൊന്നും ചെയ്യില്ലെന്നും മന്ത്രി പ്രതികരിച്ചു.

BREAKING NEWS
തുടർച്ചയായ ഹൂതി ആക്രമണ പശ്ചാത്തലത്തിൽ സൗദിയ്ക്ക് പാക്കിസ്ഥാന്റെ സൈനീക സഹായം;കൂടുതൽ സൈനികരെ അയച്ചു; ഒപ്പം വ്യോമപ്രതിരോധ സംവിധാനങ്ങളും മിസൈലുകളും ഡ്രോണുകളും
26 Oct 2026
BREAKING NEWS
സ്‌ഫോടനത്തിന്റെ പ്രകമ്പനത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു, റേഞ്ച് ഫോറസ്റ്റ് ഓഫീസിന് സമീപത്തെ കെട്ടിടത്തിന്റെ ചില്ലുകൾ തകർന്നു!! കണ്ണവം മേഖലയിൽ റോഡിൽ രണ്ടിടത്ത് സ്റ്റീൽ ബോംബ് സ്‌ഫോടനം, ആക്രമണത്തിന്റെ ലക്ഷ്യം പ്രദേശത്ത് ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയെന്ന് സൂചന, പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
26 Oct 2026
BREAKING NEWS
മന്ത്രിമാർക്കും പഴ്സനൽ സ്റ്റാഫിനും 480 ആപ്പിൾ ഐപാഡുകൾ വാങ്ങാനൊരുങ്ങുന്നു; ചെലവ് 6.71 കോടി, ഒന്നിന് 1.99 ലക്ഷം രൂപ വരെ; ടെൻഡർ വിളിച്ചു
26 Oct 2026
BREAKING NEWS
'വേളാങ്കണ്ണി പള്ളി മുരുകക്ഷേത്രം!! വേലേന്തിയ കന്നിയാണ്, അല്ലാതെ എങ്ങനെയാണ് ഏതോ നാട്ടിൽ ജനിച്ച മേരി കുട്ടിയും പിടിച്ച് ഇവിടെ നിൽക്കുന്നത്? തലയോട്ടി രണ്ട് ഭാഗത്ത് നിന്നും പ്രസ് ചെയ്ത് പൊട്ടിക്കുന്ന യന്ത്രമാണ് അച്ചന്മാർ കൊണ്ടുനടന്നിരുന്നത്!! ഏറ്റവും അപകടകരം ക്രിസ്തുമതം, ക്രിസ്തു എന്നൊരാൾ ജീവിച്ചിട്ട...
26 Oct 2026