കൊച്ചി: ഓർക്കല ഇന്ത്യയുടെ ഈസ്റ്റേൺ ബിസിനസ് യൂണിറ്റിൻ്റെ കേരള സി ഇ ഒ ആയി ഗിരീഷ് കുമാർ നായരെ നിയമിച്ചു. നോർവിജിയൻ വ്യവസായ നിക്ഷേപ സ്ഥാപനമായ ഓർക്കല എ എസ് എയുടെ ഇന്ത്യൻ വിഭാഗമായ ഓർക്കല ഇന്ത്യയാണ് ഈസ്റ്റേൺ ഏറ്റെടുത്തിട്ടുള്ളത്. ഈസ്റ്റേണിൻ്റെ വളർച്ചയുടെ മേൽനോട്ടത്തോടൊപ്പം ഓർക്കല ഇന്ത്യയുടെ കേരളത്തിലെ സാന്നിധ്യം വർധിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് പുതിയ സി ഇ ഒ യിൽ നിക്ഷിപ്തമായിരിക്കുന്നത്.
മൂന്ന് പതിറ്റാണ്ടോളം ഭക്ഷ്യ ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണന മേഖലയിൽ പരിചയമുണ്ട് ഗിരീഷ് കുമാർ നായർക്ക്. ഒലാം ഗ്രൂപ്പിൽ നിന്നാണ് ഈസ്റ്റേണിലേക്ക് അദ്ദേഹം എത്തുന്നത്. ഐ ഐ ടി മദ്രാസ്, ഐ ഐ എം ബംഗളുരു എന്നിവടങ്ങളിലായിരുന്നു വിദ്യാഭ്യാസം. വിപ്രോ, ബക്കാർഡി, ബ്രിട്ടാനിയ, ഡാബർ എന്നിവിടങ്ങളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
ഈസ്റ്റേണിനെ വളർച്ചയുടെ പുതുവഴിയിലേക്ക് നയിക്കാൻ ശേഷിയും പരിചയസമ്പത്തുമുള്ള ആളാണ് ഗിരീഷ് കുമാർ നായർ എന്ന് ഓർക്കല ഇന്ത്യ സിഇഒ സഞ്ജയ് ശർമ്മ പറഞ്ഞു.
കേരളയീരുടെ പ്രിയപ്പെട്ട ഈസ്റ്റേണിനൊപ്പം ജോലി ചെയ്യാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും കാലത്തിനനുസരിച്ചുള്ള മാറ്റത്തിൻ്റെ വഴിയിലേക്ക് ടീമിനെ നയിക്കാനാണ് ലക്ഷ്യമെന്നും ഗിരീഷ് കുമാർ നായർ പറഞ്ഞു.
Girish Kumar Nair appointed as CEO of Eastern Kerala…Orkala India will increase its presence in Kerala along with Eastern’s growth…